സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾ മെയ് ഒന്ന് മുതൽ പഴയ നിലയിലേക്ക്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകളെല്ലാം മെയ് ഒന്നു മുതല്‍ കോവിഡ് കാലം തുടങ്ങുന്നതിന് മുമ്പത്തെ സ്ഥിതിയിലേക്ക് പൂര്‍ണ്ണമായും മാറുമെന്ന് റെയില്‍വേ അറിയിച്ചു.

സീസണ്‍ ടിക്കറ്റ്, ജനറല്‍ കമ്പാര്‍ട്ട്മെന്റ് യാത്രകളെല്ലാം പഴയപടിയാകും. സീസണ്‍ ടിക്കറ്റില്‍ ഉള്‍പ്പെടെ നിയന്ത്രണമുള്ള ട്രെയിനുകള്‍ ഇന്ന്, 13, 16, 20, ഏപ്രില്‍ 1, 16, 20, മെയ് 1 തീയതികളില്‍ സാധാരണ രീതിയിലേക്ക് മാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐലന്‍ഡ് എക്സ്പ്രസ്, കൊച്ചുവേളി – ഹുബ്ലി, എറണാകുളം – ബാനസവാഡി എക്സ്പ്രസുകളാണ് ഇന്നലെ മുതല്‍ സാധാരണ രീതിയിലേക്ക് മാറിയത്. മറ്റു തീയതികളില്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് മാറുന്ന ട്രെയിനുകളുടെ പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും.