
സ്വന്തം ലേഖകൻ
വാഴൂര്‍: ആട്ടിന്‍ കൂടിന് തീ പടര്‍ന്ന് 12 ആടുകളും പതിനഞ്ചോളം മുയലുകളും വെന്ത് ചത്തു. ചാമംപതാല്‍ കൊച്ചുതുണ്ടിയില്‍ ടി കെ.എം അയ്യൂബിന്റെ ആട്ടിന്‍ കൂടിനാണ് തീ പിടിച്ചത്.
രാവിലെ ആടിന് ഭക്ഷണം ചൂടാക്കുന്നതിനായി കൂടിന് സമീപത്ത് തീ കത്തിച്ചിരുന്നു. ഇതില്‍ നിന്ന് തീ പടര്‍ന്നതാവാം അപകട കാരണമെന്നാണ് പറയുന്നത്.
വൈകിട്ട് നാലോടെയാണു തീ പടര്‍ന്നത് ശ്രദ്ധയില്‍പെട്ടതെന്ന് വീട്ടുകാര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടിവെള്ള വിതരണത്തിനെത്തിയ അഞ്ചു പറയില്‍ ഫൈസലിന്റെ നേതൃത്വത്തില്‍ തീ അണക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണ്ണണമായും അണക്കാന്‍ സാധിച്ചില്ല.
കാഞ്ഞിരപ്പള്ളിയില്‍ നിന്ന് അഗ്നിശമന സേന എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്.
ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.



