ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ!! പ്രൊവിഡൻ്റ് ഫണ്ടിലെ അപാകത പരിഹരിച്ചതിന് കൂടെ കിടക്കണമെന്ന് പ്രൊവിഡന്റ് ഫണ്ട് നോഡൽ ഓഫിസർ; കോട്ടയത്തെത്തിയ ഓഫിസർ റെയിൽവേ സ്റ്റേഷന് സമീപമുള്ള സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത് അധ്യാപികയെ കാത്തിരുന്നു; അധ്യാപിക എത്തിയത് വിജിലൻസുമായി

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: പ്രൊവിഡൻ്റ് ഫണ്ടിലെ അപാകത പരിഹരിച്ചതിന് പ്രതിഫലമായി കൂടെ കിടക്കണമെന്ന് പ്രൊവിഡന്റ് ഫണ്ട് നോഡൽ ഓഫിസർ. കാസർഗോഡ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ജൂനിയർ സൂപ്രണ്ട്‌ കണ്ണൂർ സ്വദേശി വിനോയ് ചന്ദ്രൻ കോട്ടയത്തെത്തി റെയിൽവേ സ്റ്റേഷന് സമീപമുള്ള സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത് അധ്യാപികയെ കാത്തിരുന്നു. അധ്യാപിക എത്തിയത് വിജിലൻസുമായി.

video
play-sharp-fill

ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഹോട്ടൽ മുറിയിൽ നിന്നും വിജിലൻസ് വിനോയ് ചന്ദ്രനെ അറസ്റ്റ് ചെയ്തത്.

ഗവൺമെൻ്റ് എയ്ഡഡ് ഇൻസ്റ്റിറ്റ്യഷ്നൽ പി.എഫ് (ഗെയിൻ) നോഡൽ ഓഫീസറായ ഇയാൾ പ്രൊവിഡൻ്റ് ഫണ്ടിലെ അപാകത പരിഹരിച്ചതിന് പ്രതിഫലമായി കൂടെ കിടക്കണമെന്ന് അധ്യാപികയോട് ആവശ്യപ്പെട്ടു. അതിനായി കോട്ടയത്തെത്തുകയും റെയ്ലി‍വേ സ്റ്റേഷന് സമീപത്തെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത് അധ്യാപികയെ കാത്തിരുന്നു. വരുമ്പോൾ മറ്റൊരു ഷർട്ട് വാങ്ങി ഹോട്ടൽ റൂമിലേക്ക് എത്താനായിരുന്നു നിർദ്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിഎഫ് ലെ പ്രശ്നം പരിഹരിച്ചതിന് ലൈംഗിക ചൂഷണം നടത്തുകയാണ് ഉദ്യോ​ഗസ്ഥൻ ഉദ്ദേശമെന്ന് മനസിലാക്കിയ അധ്യാപിക ഹോട്ടലിലേക്ക് എത്തിയത് വിജിലൻസുമായി. തുടർന്ന് ഹോട്ടൽ മുറിയിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

വിജിലൻസ് എസ് പി വിനോദ്കുമാറിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി വിദ്യാധരൻ കെ എ, സിഐമാരായ റെജി കുന്നിപറമ്പിൽ, ജയകുമാർ എസ്, സജു എസ് ദാസ്, രതീന്ദ്രകുമാർ, എസ് ഐമാരായ അനിൽകുമാർ, ​ഗോപകുമാർ, പ്രസന്നകുമാർ, സുരേഷ്കുമാർ, എഎസ്ഐമാരായ സ്റ്റാൻലി തോമസ്, ടിറ്റുമോൻ എം തോമസ്, ഹാരിസ് എം, സാബു പി എസ്, അനിൽകുമാർ, എസ് സി പി ഒമാരായ അനൂപ് കെ എ, രാജേഷ് ടി.പി, അരുൺചന്ദ്,സി, മനോജ്കുമാർ വി എസ്,ഡബ്ലു എസ് സി പി ഒ രഞ്ജിനി കെ.പി എന്നിവരാണ് വിനോയിയെ പിടികൂടിയത്.