വനിതാ ദിനത്തിൽ മാതൃകയായി ലിൻസി ടീച്ചർ; അധ്യാപനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച്, വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമിടയിൽ പ്രിയങ്കരിയായി മാറിയ ടീച്ചർ

Spread the love

സ്വന്തം ലേഖകൻ
അധ്യാപകന്‍ ആരായിരിക്കണം എന്നതിന് നിരവധി വ്യാഖാനങ്ങളുണ്ട്. കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും ലക്ഷ്യബോധവുമുള്ളയാളാവണം അധ്യാപകന്‍. എന്താണ് അധ്യാപനത്തിന്റെ ഉദ്ദേശ്യം എന്ന് മനസ്സിലാക്കുന്നയാളാണ് മികവുള്ള അധ്യാപകന്‍ എന്നുപറയാം. നല്ല വ്യക്തിത്വം, സംസ്‌കാരം, പെരുമാറ്റം, വൈകാരികസ്ഥിരത, സാമൂഹിക പ്രതിബദ്ധത, മൂല്യബോധം, ഉണര്‍വ് എന്നിവയെല്ലാം അധ്യാപകനെ മികവുള്ളവനാക്കുന്നു.

വനിതാ ദിനത്തിൽ അത്തരത്തിലൊരു അധ്യാപിക മാതൃകയാകുന്നു. കട്ടപ്പന മുരിക്കാട്ടുകുടി ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കന്ഡറി സ്കൂളിലെ അദ്ധ്യാപിക ലിൻസി ജോർജ് . ഗവൺമെന്റിൽ നിന്നോ മറ്റു ഏജൻസികളിൽ നിന്നോ സഹായം ലഭിക്കാത്ത നിർധരരായ ആറു വിദ്യാർത്ഥികൾക്ക് വീടുകൾ നിർമ്മിക്കാനും, ലോക്ക്ഡൗൺ കാലത്തു 145 വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ പലചരക്ക് സാധനങ്ങൾ എത്തിച്ച് നൽകുന്നതിനും ലിൻസി ടീച്ചർ വഹിച്ച പങ്ക് സാമൂഹികപ്രതിബദ്ധതയുള്ള ഒരു അധ്യാപിക എന്ന നിലയിൽ വളരെ പ്രധാനപ്പെട്ടതാണ്.

600

സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ചുമതല നിർവ്വഹിച്ചിരുന്ന സമയത്താണ് താൻ പഠിപ്പിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും പട്ടിണിയിലും ദാരിദ്രത്തിലുമാണ് കഴിയുന്നത് എന്ന കാര്യം ടീച്ചർ അറിയുന്നത്. തന്റെ വിദ്യാർത്ഥികളും കുടുംബവും പട്ടിണിയെന്ന ദുരിതം അനുഭവിക്കാൻ പാടില്ലായെന്ന ദൃഢനിശ്ചയത്തിൽ നിന്നും അവരുടെ വീടുകളിൽ പലചരക്കും ഭക്ഷണസാധനങ്ങളും എത്തിക്കുക എന്ന കർമ്മത്തിലേക്ക് കോവിഡ് കാലം ടീച്ചറെ എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റഎ സ്നേഹനിധികളായ വിദ്യാർത്ഥികൾക്കായി ടീച്ചർ ചെയ്ത ജീവകാരുണ്യപ്രവർത്തനങ്ങൾ അവസാനിച്ചില്ല. സംസാര വൈകല്യമുള്ള ഒരു വിദ്യാർഥിനിക്ക് ചികിത്സാ ചിലവിനായി അമ്പതിനായിരലധികം രൂപ സമാഹരിച്ചു നൽകാനും ടീച്ചർ നേതൃത്വം നല്കിയ കൂട്ടായ്മയ്ക്ക് സാധിച്ചു.

കുട്ടികളെ പഠനത്തോടൊപ്പം മറ്റ് മേഖലകളിലും സഹായിക്കുന്നതിനായി ടീച്ചർ മുൻനിരയിൽതന്നെ ഉണ്ടായിരുന്നു. പച്ചക്കറികൃഷി ചെയ്തിരുന്ന കാലങ്ങളിൽ ജൈവപച്ചക്കറി കൃഷി വിളയിച്ച് അവാർഡ് നേടുന്നതിനും ലിൻസി ടീച്ചറിന് കഴിഞ്ഞിട്ടുണ്ട് .വിഷരഹിതമായതും പ്രിസർവേറ്റിസ് ചേർക്കാത്തതുമായ നാടൻ കറിപ്പൊടികൾ നിർമ്മിച്ച് അത് സ്കൂളിലെ ഉച്ചഭക്ഷണകറികളിൽഉപയോഗിച്ച് വിദ്യാർത്ഥികളുടെ ആരോഗ്യംസംരക്ഷിക്കാൻ ലിൻസി ടീച്ചർ മുൻകൈ എടുത്തിരുന്നു.

കഴിഞ്ഞ വർഷം പ്രൈമറി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നാല് ഞാലിപ്പൂവൻ വാഴ വിത്തുകൾ വീതം നൽകി കൃഷി ചെയ്യിച്ച്, സ്കൂളിൽ മാതൃക വാഴത്തോട്ടം നിർമിച്ചു. , ഈവർഷം സ്കൂളിൽ ചേർന്ന മുഴുവൻ കുട്ടികൾക്കും വിയറ്റ്നാം ഏർലി പ്ലാവിൻതൈകളും നല്കി തോട്ടത്തിൽ കൃഷി ചെയ്യിച്ചു.

പ്രൈമറി .എസ്. ഐ .ടി. സി ചാർജ് വഹിക്കുന്നതുവഴി പ്രൈമറിയിലെ
മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനം ഉറപ്പു വരുത്തുന്നു . ഓൺലൈൻ പഠനത്തിനായി ,ലോക്ക് ഡൗൺ കാലത്തു ടെലവിഷനും സ്മാർട്ഫോണും ഇല്ലാതെ ബുദ്ധിമുട്ടിയ കുട്ടികൾക്ക് അമ്പതിനാല് ടെലിവിഷനുകളും നാല് മൊബൈൽ ഫോണുകളും നൽകാൻ ലിൻസി ജോർജിന് കഴിഞ്ഞു .യാത്രാസൗകര്യമോ കേബിൾ കണക്ഷനോ
ഇല്ലാത്ത കണ്ണംപടി-മേമാരി പ്രദേശത്തെ ട്രൈബൽ വിദ്യാർഥികളുടെ ഭവനങ്ങളിൽ
ടെലിവിഷനുകൾക്കൊപ്പം ഡിഷും കോവിഡ് കാലത്ത് സമാഹരിച്ച് നൽകുവാൻ കഴിഞ്ഞു

ഉർജ്ജസംരക്ഷണത്തിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും രണ്ട് എൽ ഇ ഡി ബൾബുകളും നല്കി.

കഴിഞ്ഞ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡും സാമൂഹ്യ ക്ഷേമ വകുപ്പിന്റെ മികച്ച ജീവനക്കാർക്കുള്ള അവാർഡും സംസ്ഥാന പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ മികച്ച അധ്യാപക അവാർഡും ലിൻസി ടീച്ചറിന് ലഭിച്ചിട്ടുണ്ട്. .ഭർത്താവ്,സെബാസ്റ്റ്യൻ ജോർജ് കുട്ടിക്കാനം മരിയൻകോളേജിൽ ജോലിചെയ്യുന്നു. മക്കൾ ജോയൽ, മുരിക്കാട്ടുകുടി ഗവണ്മെന്റ് സ്കൂളിലും, ടോം കാഞ്ചിയാർ സെന്റ് മേരിസ് യൂ .പി സ്കൂളിലും വിദ്യാർത്ഥികളാണ്.

വനിതാ ദിനത്തിൽ മികച്ച അധ്യാപക എന്ന നിലയിൽ എന്നതിനൊപ്പം തന്നെ വിദ്യാർത്ഥികൾക്ക് ജീവിതത്തിന്റെ എല്ലാ മേഖലകലിൽ അറിവും, ആനന്ദവും പകർന്ന് നല്കി ലിൻസി ടീച്ചർ കുട്ടികൾക്കും, അധ്യാപകർക്കും പ്രിയപ്പെട്ട വ്യക്തിയായി മാറിയിരിക്കുന്നു. ഇത്തവണത്തെ വനിതാ ദിനത്തിൽ മികച്ച വനിതയായി അടയാളപ്പെടുത്താൻ കഴിയുന്നൊരു വ്യക്തിയാണ് കട്ടപ്പനയുടെ പ്രിയങ്കരി ലിൻസി ടീച്ചർ