നിർമ്മാണ വസ്തുക്കളുടെ ക്ഷാമവും, വിലക്കയറ്റവും മേഖലയെ പ്രതിസന്ധിയിലാക്കി; അഡ്വ. മോൻസ് ജോസഫ്
സ്വന്തം ലേഖിക
കോട്ടയം: നിർമ്മാണ വസ്തുക്കളുടെ ക്ഷാമവും, വിലക്കയറ്റവും മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് അഡ്വക്കറ്റ് മോൻസ് ജോസഫ് എംഎൽഎ.
ലൈസൻസ്ഡ് എഞ്ചിനിയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ –
ലെൻസ് ഫെഡ് – 12-ാം ഏറ്റുമാനൂർ ഏരിയ സമ്മേളനം ഏറ്റുമാനൂർ കെ.എൻ.ബി ഓഡിറ്റോറിയത്തിൽ വച്ചു ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംഎൽഎ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏരിയ പ്രസിഡൻ്റ് എം.എം റോയിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം അഡ്വ.
മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മുൻസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ്ജ് മുഖ്യാതിഥിയായിരുന്നു.മുൻസിപ്പൽ പ്രതിപക്ഷ നേതാവ് ഇ.എസ് ബിജു ആശംസ പ്രസംഗം നടത്തി.
ജില്ലാ പ്രസിഡൻ്റ് വിജയകുമാർ, ജില്ലാ സെക്രട്ടറി കെ.എൻ പ്രദീപ് കുമാർ, ട്രഷറർ റ്റി.സി. ബൈജു, മുൻ സംസ്ഥാന സെക്രട്ടറി പി.എം സനിൽകുമാർ സംസ്ഥാന സമിതി അംഗങ്ങളായ കെ.കെ അനിൽകുമാർ, റോയി പി.എസ്, ജില്ലാ സി സി അംഗങ്ങളായ സലാഷ് തോമസ്,
തോമസ്കൂട്ടി,
സന്തോഷ് കുമാർ ഏരിയ സെക്രട്ടറി ഇ എം സന്തോഷ് കുമാർ, ട്രഷറർ ജയ്സൺ എന്നിവർ പങ്കെടുത്തു.
പുതിയ ഭാരവാഹികളായി ജയ്സൺ റ്റി. സെബാസ്റ്റ്യനെ ഏരിയ പ്രസിഡൻ്റായും, സിറിയക് തോമസ്, ബിനു എം.കെ എന്നിവരെ വൈസ് പ്രസിഡൻ്റുമാരായും, ഷീജ ദിവാകരനെ സെക്രട്ടറിയായും ജോജി തോമസ്, സന്ധ്യ പ്രദീപ് എന്നിവരെ ജോ. സെക്രട്ടറിമാരായും രതീഷ് ബി.ആർനെ ട്രഷററായും തെരഞ്ഞെടുത്തു.