
സ്വന്തം ലേഖകൻ
കോട്ടയം: ആറു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടി. തൃശൂർ ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ ആയി വധശ്രമം ഉൾപ്പെടെ ഉള്ള കേസുകളിൽ പ്രതിയായ തൃശൂർ ചന്ത്രാപ്പിന്നി സ്വദേശി ആയ വാവ എന്ന് വിളിക്കുന്ന ബിനോജ് ആണ് പിടിയിലായത്.
കോട്ടയം ജില്ലാ പോലീസിന്റെ ഓപ്പറേഷൻ കാവൽ പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച്ച തിരുനക്കര ഭാഗത്തു വെച്ചു നടന്ന ചെക്കിങ്ങിൽ ബിനോജിനെ സംശയം തോന്നി പിടിക്കുകയായിരുന്നു.
അഞ്ചു കേസുകളിൽ പിടികിട്ടാപ്പുള്ളിയായി കഴിയുകയായിരുന്ന ഇയാളെ തൃശൂർ മതിലകം പോലീസ് സ്റ്റേഷനിലേക് കൈമാറി.അവർ കോടതിയിൽ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് കൃഷ്ണയുടേയും, എസ് ഐ ശ്രീജിത്തിന്റേയും നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.



