സ്വന്തം ലേഖകൻ
തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടലില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് പിടിയില്‍. കാട്ടാക്കട സ്വദേശി ഗായത്രിയാണ് മരിച്ചത്. ഗായത്രിയുടെ സുഹൃത്ത് പ്രവീണ്‍ ആണ് പിടിയിലായത്. ഇയാളെ കൊല്ലം പരവൂരില്നിന്നാണ് പിടികൂടിയത്.
ഇന്നലെ ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീണിനെ കാണാനില്ലായിരുന്നു. വൈകിട്ടോടെ പ്രവീണ്‍ മുറിയില്‍ നിന്ന് പുറത്ത് പോയിരുന്നു. മുറി പുറത്തുനിന്ന് പൂട്ടിയ നിലയില്‍ ആയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രവീണ്‍ ആണ് മരണ വിവരം ഹോട്ടലില്‍ വിളിച്ചുപറഞ്ഞത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു.
മരിച്ച ഗായത്രിയും പ്രവീണും നഗരത്തിലെ ജ്വല്ലറിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. എട്ട് മാസം മുന്‍പ് വരെ ഗായത്രി ഇവിടെ ജോലി ചെയ്തിരുന്നു