നിലവിലെ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരാനാകില്ല; റഷ്യ ഏര്‍പ്പെടുത്തിയ യാത്രാ സൗകര്യവും പ്രയോജനപ്പെടുത്താനാകുന്നില്ല; യുക്രെെനോടും റഷ്യയോടും വെടിനിര്‍ത്തണമെന്ന് അവര്‍ത്തിച്ച്‌ ഇന്ത്യ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ന്യൂഡല്‍ഹി: യുക്രെെനോടും റഷ്യയോടും വെടിനിര്‍ത്തണമെന്ന് അവര്‍ത്തിച്ച്‌ ഇന്ത്യ.

നിലവിലെ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരാനാകുന്നില്ലെന്നും താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്തണമെന്നും വിദേശകാര്യ മന്ത്രാലയം ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റഷ്യ ഏര്‍പ്പെടുത്തിയ യാത്രാ സൗകര്യം പ്രയോജനപ്പെടുത്താനാകുന്നില്ലെന്നും ഒഴിപ്പിക്കാനായി നല്‍കിയ ബസുകള്‍ക്ക് വിദ്യാര്‍ത്ഥികളുടെ അടുത്തെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്നലെ 130 ബസുകള്‍ റഷ്യ ഏര്‍പ്പാടിക്കിയിരുന്നു.
ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി പതിനാറ് വിമാനങ്ങളാണ് ഇന്ന് ഇന്ത്യയിലേക്ക് എത്തുന്നത്. എന്നാല്‍ കിഴക്കന്‍ യുക്രെെനിലെ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്.

പതിനേഴായിരം ഇന്ത്യക്കാരെ ഇതുവരെ തിരിച്ചെത്തിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതുവരെ 1070 മലയാളികളാണ് മടങ്ങിയെത്തിയത്.

രണ്ടായിരത്തിലേറെ ഇന്ത്യക്കാര്‍ യുക്രൈനില്‍ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. സംഘര്‍ഷം അവസാനിക്കാതെ രക്ഷാ ദൗത്യം സുഗമമാകില്ല. എല്ലാവരെയും പുറത്തെത്തിക്കും വരെ രക്ഷാദൗത്യം തുടരുമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു.