
സ്വന്തം ലേഖിക
നെടുങ്കണ്ടം: എഴുകുംവയല്‍ അംഗന്‍വാടിയില്‍ സിലിണ്ടറിന് തീപിടിച്ചു.ഗ്യാസ് സിലണ്ടര്‍ സ്റ്റൗവുമായി ഘടിപ്പിക്കുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായത് . രാവിലെ പത്തുമണിയോടെയാണ് സംഭവം.
അംഗന്‍വാടിയില്‍ ഉപയോഗിച്ചിരുന്ന സിലിണ്ടറിലെ ഗ്യാസ് തീര്‍ന്നതിനാല്‍ മറ്റൊരു സിലണ്ടര്‍ എത്തിച്ച് സ്റ്റൗവുമായി ഘടിപ്പിക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അണക്കാന്‍ ശ്രമിച്ചെങ്കിലും സിലണ്ടറിന് മുകള്‍ഭാഗത്ത് തീപടര്‍ന്നുപിടിച്ചു. ഇതിനിടെ സമീപവാസിയായ കുത്തുങ്കല്‍ ബിനോയി എത്തി അംഗന്‍വാടിയിലുണ്ടായിരുന്നവരെ പുറത്തിറക്കിയ ശേഷം സിലിണ്ടറും പുറത്തേക്കിറക്കി.
നെടുങ്കണ്ടം, കട്ടപ്പന അഗ്നിശമന സേനയേയും വിവരം അറിയിച്ചു. ഇതിനിടെ സിലണ്ടറിലെ തീ സ്വയം നിന്നു.