play-sharp-fill
ക്രമസമാധാന തകർച്ച, ഗുണ്ടാആക്രമണം,രാഷ്ട്രീയ കൊലപാതകങ്ങൾ; കേരളം കണ്ട കഴിവുകെട്ട ആഭ്യന്തരമന്ത്രിയായി മുഖ്യമന്ത്രി പിണറായി വിജയൻ മാറി;മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ്

ക്രമസമാധാന തകർച്ച, ഗുണ്ടാആക്രമണം,രാഷ്ട്രീയ കൊലപാതകങ്ങൾ; കേരളം കണ്ട കഴിവുകെട്ട ആഭ്യന്തരമന്ത്രിയായി മുഖ്യമന്ത്രി പിണറായി വിജയൻ മാറി;മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ്

സ്വന്തം ലേഖകൻ
തിരുവനന്തപുരം:സംസ്ഥാനത്തെ ക്രമസമാധാന തകർച്ച ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ പ്രതിപക്ഷം. അതിന്റെ ഭാഗമായി നേരത്തെ നിയമസഭയിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

സഭയ്ക്ക് പുറത്തേക്കും പ്രതിഷേധം വ്യാപിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മൂന്ന് കേന്ദ്രങ്ങളിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട്കൊണ്ട് യുഡിഎഫിന്റെ പ്രതിഷേധ ധർണ്ണകൾ നടക്കുകയാണ്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലാണ് ധർണ്ണ നടക്കുന്നത്. തിരുവനന്തപുരത്തെ ധർണ്ണ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദഘാടനം ചെയ്‌തു. സംസ്ഥാനത്ത് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഗുണ്ടാ ഇടനാഴിയായി മാറിയിരിക്കുകയാണ്. മയക്കുമരുന്ന് സാമ്രാജ്യം സംസ്ഥാനത്ത് രൂപപ്പെട്ടു വരികെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനം ഭയന്ന് വിറച്ച് നിൽക്കുന്ന സാഹചര്യമാണുള്ളത്. മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച പൊലീസ് ഉദോഗസ്ഥരും കുറ്റാന്വേഷണ സംവിധാനങ്ങളും ഉള്ള സംസ്ഥാനമാണ് കേരളം എന്നിട്ടും ഗുണ്ടാ ആക്രമണം തടയുന്നതിനും, മയക്ക് മരുന്ന് മാഫിയയെ പ്രതിരോധിക്കുന്നതിനും സംസ്ഥാനത്തിന് സാധിക്കാതെ പോകുന്ന സ്ഥിതിവിശേഷം കേരളത്തിനുണ്ട്.

കേരളം കണ്ട കഴിവുകെട്ട ആഭ്യന്തരമന്ത്രിയായി മുഖ്യമന്ത്രി പിണറായി വിജയൻ മാറി. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി എത്രയും പെട്ടെന്ന് ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്രമസമാധാന തകർച്ച, ഗുണ്ടാആക്രമണം,രാഷ്ട്രീയ കൊലപാതകങ്ങൾ,അതിനും അപ്പുറത്തേക്കുള്ള പ്രശ്നങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരുന്ന സാഹചര്യമാണ്. ഈ വിഷയങ്ങൾ സംസ്ഥാന സർക്കാരിനെതിരെ വലിയൊരു ആയുധമാകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.