സി.പി.എം സംസ്ഥാന സമ്മേളനം പുതിയ സംസ്ഥാന സമിതിയുടെ പാനല്‍ തയ്യാറാക്കി; ജി. സുധാകരന്‍ അടക്കം 13 പേരെ ഒഴിവാക്കി സിപിഎം സംസ്ഥാന സമിതി പാനല്‍; ഇളവ് പിണറായിക്ക് മാത്രം

Spread the love

സ്വന്തം ലേഖിക
കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനം പുതിയ സംസ്ഥാന സമിതിയുടെ പാനല്‍ തയ്യാറാക്കി. മുന്‍ മന്ത്രി ജി സുധാകരന്‍ അടക്കം 13 പേരെ ഒഴിവാക്കിയുള്ള പാനലാണ് തയ്യാറായിരിക്കുന്നത്.

നിലവിലെ സംസ്ഥാന സമിതി പുതിയ പാനലിന് അംഗീകാരം നല്‍കി. ഇനി പാനല്‍ പ്രതിനിധികള്‍ക്ക് മുന്നാകെ അവതരിപ്പിക്കും. പുതിയ സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവ് നല്‍കിയിരിക്കുന്നത്.

ആനത്തലവട്ടം ആനന്ദന്‍, കെ.ജെ തോമസ്, വൈക്കം വിശ്വന്‍, പി.കരുണാകരന്‍ എന്നിവരും ഒഴിവാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജി. സുധാകരന്‍ നേരത്തെ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1988 മുതല്‍ സി.പി.എം സംസ്ഥാന കമ്മറ്റി അംഗമാണ് സുധാകരന്‍.

75 വയസ്സ് കഴിഞ്ഞ 13 മുതിര്‍ന്ന നേതാക്കളെയാണ് സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന് പ്രായത്തില്‍ ഇളവ് നല്‍കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.

പുതുതായി സംസ്ഥാന സമിതിയിലേക്ക് എത്തുന്നവരില്‍ ഒരാള്‍ മന്ത്രി ആര്‍ ബിന്ദുവാണ്‌