ലഹരിക്കേസ്: സൗമ്യയുടെ കാമുകനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി
സ്വന്തം ലേഖിക
കട്ടപ്പന: പ്രവാസിയായ കാമുകനൊപ്പം കഴിയാനായി സ്വന്തം ഭര്‍ത്താവിന്റെ വാഹനത്തില്‍ മാരക ലഹരി വസ്തുവായ എം ഡി എം എ വച്ച് കുടുക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മുന്‍ പഞ്ചായത്തംഗത്തെയും കൂട്ടാളികളെയും പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണത്തിന് സൗമ്യ ഉള്‍പ്പടെയുള്ള 3 പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നത്. സൗമ്യയുടെ കാമുകന് വിനോദ് രാജേന്ദ്രനെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമവും അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്.
ഫെബ്രുവരി 22 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നാര്‍ക്കോട്ടിക് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് സൗമ്യയുടെ ഭര്‍ത്താവ് തൊട്ടാപ്പുരയ്ക്കല്‍ സുനില്‍ വര്‍ഗ്ഗീസിന്റെ ബൈക്കില്‍ നിന്ന് ഒളിപ്പിച്ച നിലയില്‍ 5 ഗ്രാം എം ഡി എം എ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് വണ്ടന്മേട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് സുനിലിനെ ഒഴിവാക്കുന്നതിനായി ഭാര്യയും കാമുകനും കുട്ടാളികളും ചേര്‍ന്ന് സുനിലിന്റെ വാഹനത്തില്‍ എം.ഡി.എം.എ. വെച്ച് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതാണെന്ന് കണ്ടെത്തിയത്.സൗമ്യ എബ്രഹാമിന് ( 33 ) പുറമേ ലഹരി വണ്ടന്മേട്ടില് എത്തിച്ച് നല്കിയ കൊല്ലം സഹിയ മന്‍സിലില്‍ ഷാനവാസ് (39)കൊല്ലം മുണ്ടയ്ക്കല്‍ അനുമോന് മന്‍സിലില്‍ ഷെഫിന് ഷാ(24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിടച്ചിരുന്നു.