മൂവാറ്റുപുഴയിൽ മാറാടിയില്‍ നിയന്ത്രണം വിട്ട കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; ചങ്ങനാശ്ശേരി സ്വദേശികളായ രണ്ട് പേർ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: എംസി റോഡില്‍ മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയിൽ നിയന്ത്രണം വിട്ട കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കാര്‍ ഡ്രൈവര്‍ ചങ്ങനാശേരി പുതുപ്പറമ്പില്‍ മുഹമ്മദ് ഇസ്മയില്‍ (25), യാത്രക്കാരി ചങ്ങനാശേരി തോപ്പില്‍ ശ്യാമള (60) എന്നിവരാണ് മരിച്ചത്.

പരുക്കേറ്റ ശ്യാമളയുടെ ഭര്‍ത്താവ് ദാമോദരന്‍ (65), ശ്യാമളയുടെ സഹോദരന്‍ അനില്‍കുമാര്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 3.15 ഓടെ ആയിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശത്തുനിന്നെത്തിയ ശ്യാമളയുടെ ഭര്‍ത്താവ് ദാമോദരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതിനിടെ ഈസ്റ്റ് മാറാടിയില്‍വച്ച് എതിരേ വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമെന്നാണ് നിഗമനം