‘സ്വന്തം വീടിനെതിരെ കേസ് കൊടുത്തിരിക്കുകയാണ്, കോടതിയുടെ പരിഗണനയിലാണ്’: തുറന്നു പറഞ്ഞ് ഹരിശ്രീ അശോകന്
സ്വന്തം ലേഖിക
സ്വന്തം വീടിന് എതിരെ കേസ് കൊടുത്ത ലോകത്തിലെ ഏക സിനിമ നടന് താന്‍ ആയിരിക്കുമെന്ന് നടന് ഹരിശ്രീ അശോകന്.
താമസിക്കാന്‍ തുടങ്ങിയപ്പോഴേക്ക് വീടിന്റെ ടൈലുകള്‍ ഒക്കെ ഇളകി നടക്കാന്‍ പറ്റാത്ത അവസ്ഥയായി എന്നാണ് ഹരിശ്രീ അശോകന് പറയുന്നത്.
‘എന്റെ വീടിനെതിരെ ഞാന്‍ തന്നെ കേസ് കൊടുത്തിരിക്കുകയാണ്. ഒരുപക്ഷേ സ്വന്തം വീടിന് എതിരെ കേസ് കൊടുത്ത ലോകത്തിലെ ഏക സിനിമ നടന് ഞാന്‍ ആയിരിക്കും’ എന്നാണ് താരം പറയുന്നത്. സംഗതി സത്യമാണ് കേസ് കോടതിയുടെ പരിഗണനയിലാണെന്ന് താരം വ്യക്തമാക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉള്ളതെല്ലാം നുള്ളിപ്പെറുക്കി ഉണ്ടാക്കിയ വീടാണ്. താമസിക്കാന്‍ തുടങ്ങിയപ്പോഴേക്കും തറ പൊളിയാന്‍ തുടങ്ങി. ടൈലുകള്‍ ഒന്നുമില്ലാതെ ഇളകി. ഇപ്പോള്‍ വീടിനകത്ത് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് എന്നാണ് ഹരിശ്രീ അശോകന് പറയുന്നത്.
പഞ്ചാബി ഹൗസ് എന്ന് പേരിട്ടിരിക്കുന്ന വീട്ടില്‍ ഹരിശ്രീ അശോകനൊപ്പം ഭാര്യ പ്രീതയും മകന് അര്‍ജുനും മരുമകള്‍ നിഖിതയും പേരക്കുട്ടിയുമാണ് താമസിക്കുന്നത്.