video
play-sharp-fill

Wednesday, May 21, 2025
HomeCrimeകോമ്പയാറില്‍ ഏലം സ്റ്റോറിനുള്ളില്‍ ഉഗ്രശബ്ദത്തോടെ സ്ഫോടനവും അഗ്നിബാധയും; ഡ്രയറിനുള്ളില്‍ താമസിച്ച അതിഥിത്തൊഴിലാളിക്ക് പരിക്ക്; നാല് ലക്ഷം...

കോമ്പയാറില്‍ ഏലം സ്റ്റോറിനുള്ളില്‍ ഉഗ്രശബ്ദത്തോടെ സ്ഫോടനവും അഗ്നിബാധയും; ഡ്രയറിനുള്ളില്‍ താമസിച്ച അതിഥിത്തൊഴിലാളിക്ക് പരിക്ക്; നാല് ലക്ഷം രൂപയുടെ നാശനഷ്ടം

Spread the love

സ്വന്തം ലേഖിക

നെടുങ്കണ്ടം: ഇടുക്കി കോമ്പയാറില്‍ ഏലം സ്റ്റോറിനുള്ളില്‍ ഉഗ്രശബ്ദത്തോടെ സ്ഫോടനവും അഗ്നിബാധയും.

ഡ്രയറിനുള്ളില്‍ താമസിച്ച അതിഥിത്തൊഴിലാളിക്ക് പരിക്കേറ്റു. മധ്യപ്രദേശ് സ്വദേശി രോഹിത്തിന്(19) ആണു പരിക്കേറ്റത്.
150 കിലോ ഉണക്ക ഏലയ്ക്ക നശിച്ചു. ഏലം ഡ്രയറിന്റെ വാതിലും ജനലും ഷട്ടറും ചിതറിത്തെറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഹമ്മദ് ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഏലം ഡ്രയറിലാണ് ഇന്നലെ പുലര്‍ച്ചെ സ്ഫോടനം നടന്നത്. ഡ്രയര്‍ സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തിന്റെ വെന്റിലേഷനിലൂടെ മണ്ണെണ്ണയും ടിന്നറും അകത്തേക്ക് ഇട്ടതാണ് സ്ഫോടനത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

മുറിയില്‍ത്തങ്ങി നിന്ന വാതകത്തിന്റെ മര്‍ദം മൂലമാണ് പൊട്ടിത്തെറി നടന്നതെന്നും പൊലീസ് പറഞ്ഞു. ടിന്നറും മണ്ണെണ്ണയും ഡ്രയറില്‍ ഇട്ടയാളെക്കുറിച്ച്‌ പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. സമീപത്തു താമസിക്കുന്നവരാണ് തീയണച്ചത്.

കെഎസ്‌ഇബിയില്‍ നിന്നു വിരമിച്ച ശേഷം ഒന്നര വര്‍ഷം മുന്‍പാണ് ബഷീര്‍ ഡ്രയര്‍ യൂണിറ്റ് ആരംഭിച്ചത്. നാല് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് സൂചന.

കട്ടപ്പന ഡിവൈഎസ്പി നിഷാന്ത് മോന്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജ്, നെടുങ്കണ്ടം സി.ഐ.ബി.എസ്.ബിനു, എസ്‌ഐ എസ്.കിരണ്‍, എസ്‌ഐ അജയകുമാര്‍ എന്നിവരടങ്ങിയ സംഘവും വിരലടയാള വിദഗ്ധരും ബോംബ് സ്ക്വാഡും ഫൊറന്‍സിക് വിഭാഗവും പരിശോധന നടത്തി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments