പതിനഞ്ച് പവന്‍ പണയം വെച്ചു, ആറ് ലക്ഷം രൂപ രൂപ അടച്ചെങ്കിലും ഉരുപ്പടി തിരികെ കിട്ടിയില്ല;മുണ്ടക്കയത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയംവച്ചവര്‍ക്ക് സ്വര്‍ണ്ണം തിരികെ നല്‍കുന്നില്ലെന്ന് പരാതി
മുണ്ടക്കയം: പതിനഞ്ച് പവന്‍ പണയം വെച്ചു, ആറ് ലക്ഷം രൂപ രൂപ അടച്ചെങ്കിലും ഉരുപ്പടി തിരികെ കിട്ടിയില്ല. മുണ്ടക്കയത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയംവച്ചവര്‍ക്ക് സ്വര്‍ണ്ണം തിരികെ നല്‍കുന്നില്ലെന്ന് പരാതി
മുണ്ടക്കയം ടൗണില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന പുളിക്കല്‍ ഫിനാന്‍സ് സ്ഥാപനത്തിനെതിരെയാണ് 24 പേര്‍ മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
’15 പവന്‍ ആണ് പണയം വെച്ചത്. 6 ലക്ഷം രൂപ രൂപ അടച്ചെങ്കിലും ഉരുപ്പടി തിരികെ കിട്ടിയില്ല. ചോദിക്കുമ്പോള്‍ പണം തിരികെ കൊടുക്കാമെന്ന് പറയുന്നതല്ലാതെ തിരികെ നല്‍കുന്നില്ല’ മുണ്ടക്കയം ചെളിക്കുഴി സ്വദേശി ഷഹന അസീഫ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പണയം തിരികെ നല്‍കുന്നതിനായി പലിശയടക്കം തുക വാങ്ങി. സ്വര്‍ണ്ണം നല്‍കാമെന്നു പറഞ്ഞു പലരെയും മടക്കിയെങ്കിലും അടുത്തദിവസം സ്ഥാപനത്തിലെത്തിയെങ്കിലും സ്വർണ്ണം ലഭിച്ചിരുന്നില്ല.
മുണ്ടക്കയം സി.ഐ ഷൈൻ കുമാറിൻറെ നേതൃത്വത്തിൽ അന്വഷണം നടത്തി. തുടർന്ന് ഇവര്‍ വാങ്ങുന്ന ഉരുപ്പടികള്‍ മറ്റു സ്ഥാപനത്തില്‍ മാറ്റി പണയം വയ്ക്കുന്നതായി പൊലീസ് കണ്ടെത്തി.