video
play-sharp-fill

Wednesday, May 21, 2025
HomeMainഎന്റെ അമ്മയെ ഞാന്‍ തലയ്ക്കടിച്ചു കൊന്നു; വൃദ്ധമാതാവിനെ തലയ്ക്കടിച്ചു കൊന്നുവെന്ന് ഏറ്റുപറച്ചിലുമായി പ്രതി ഏറ്റുമാനൂർ പൊലീസ്...

എന്റെ അമ്മയെ ഞാന്‍ തലയ്ക്കടിച്ചു കൊന്നു; വൃദ്ധമാതാവിനെ തലയ്ക്കടിച്ചു കൊന്നുവെന്ന് ഏറ്റുപറച്ചിലുമായി പ്രതി ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ; ഏറ്റുപറച്ചില്‍ കേട്ട് ഞെട്ടി പൊലീസുകാർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: എന്റെ അമ്മയെ ഞാന്‍ തലയ്ക്കടിച്ചു കൊന്നു. വൃദ്ധമാതാവിനെ തലയ്ക്കടിച്ചു കൊന്നുവെന്ന് ഏറ്റുപറച്ചിലുമായി പ്രതി ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ. ഞെട്ടി പൊലീസുകാർ

ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഏറ്റുമാനൂര്‍ പേരൂര്‍ മന്നാമല ഷിബു മോന്‍ (51) ആണ് താൻ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പൊലീസുകാരോട് ഏറ്റുപറച്ചില്‍ നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂര്‍ പൊലീസ് ഉടനടി പേരൂര്‍ മാന്നാമല ഭാഗത്ത് നടത്തിയ അന്വേഷണത്തിൽ ഷിബുമോന്റെ മാതാവ്, മാളികപുരയ്ക്കല്‍ വീട്ടില്‍ സുനന്ദ(74)യെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ച് മാരകമായി പരിക്കേല്‍പ്പിച്ചതായി അറിഞ്ഞു.

ഷിബുമോനും മാതാവ് സുനന്ദയും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വഴക്കാണ് അക്രമത്തില്‍ കലാശിച്ചത്.

ചുറ്റിക ഉപയോഗിച്ച് വൃദ്ധമാതാവിന്റെ തലയ്ക്കടിച്ചെങ്കിലും ഇവരെ നാട്ടുകാര്‍ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

തലയോട്ടിക്ക് പൊട്ടലും തലയുടെ പിറക് വശത്ത് ആഴത്തില്‍ മുറിവും ഉണ്ടെങ്കിലും സുനന്ദയ്ക്ക് ബോധം ഉണ്ടെന്നും ആരോഗ്യനില ആശങ്കാജനകമല്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments