play-sharp-fill
ഇടുക്കി കോമ്പയാറില്‍ ഏലം സ്റ്റോറിനുള്ളില്‍ സ്ഫോടനവും അഗ്നിബാധയും; അതിഥിത്തൊഴിലാളിക്കു പരുക്ക്

ഇടുക്കി കോമ്പയാറില്‍ ഏലം സ്റ്റോറിനുള്ളില്‍ സ്ഫോടനവും അഗ്നിബാധയും; അതിഥിത്തൊഴിലാളിക്കു പരുക്ക്

സ്വന്തം ലേഖകൻ

നെടുങ്കണ്ടം :ഇടുക്കി കോമ്പയാറില്‍ ഏലം സ്റ്റോറിനുള്ളില്‍ സ്ഫോടനവും അഗ്നിബാധയും. ഡ്രയറിനുള്ളില്‍ താമസിച്ച അതിഥിത്തൊഴിലാളിക്കു പരുക്കേറ്റു.

മുഹമ്മദ് ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഏലം ഡ്രയറിലാണ് ഇന്നലെ പുലര്‍ച്ചെ സ്ഫോടനം നടന്നത്. മധ്യപ്രദേശ് സ്വദേശി രോഹിത്തിന്(19) ആണു പരുക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

150 കിലോ ഉണക്ക ഏലയ്ക്ക നശിച്ചു. 4 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഏലം ഡ്രയറിന്റെ വാതിലും ജനലും ഷട്ടറും ചിതറിത്തെറിച്ചു. നാട്ടുകാരാണ് തീയണച്ചത്.

ഡ്രയര്‍ സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തിന്റെ വെന്റിലേഷനിലൂടെ മണ്ണെണ്ണയും ടിന്നറും അകത്തേക്ക് ഇട്ടതാണ് സ്ഫോടനത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. മുറിയില്‍ത്തങ്ങി നിന്ന വാതകത്തിന്റെ മര്‍ദം മൂലമാണു പൊട്ടിത്തെറി നടന്നതെന്നും പൊലീസ് പറഞ്ഞു. ടിന്നറും മണ്ണെണ്ണയും ഡ്രയറില്‍ ഇട്ടയാളെക്കുറിച്ച്‌ പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്.

കെഎസ്‌ഇബിയില്‍ നിന്നു വിരമിച്ച ശേഷം ഒന്നര വര്‍ഷം മുന്‍പാണ് ബഷീര്‍ ഡ്രയര്‍ യൂണിറ്റ് ആരംഭിച്ചത്. കട്ടപ്പന ഡിവൈഎസ്പി നിഷാന്ത് മോന്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജ്, നെടുങ്കണ്ടം സി.ഐ.ബി.എസ്.ബിനു, എസ്‌ഐ എസ്.കിരണ്‍, എസ്‌ഐ അജയകുമാര്‍ എന്നിവരടങ്ങിയ സംഘവും വിരലടയാള വിദഗ്ധരും ബോംബ് സ്ക്വാഡും ഫൊറന്‍സിക് വിഭാഗവും പരിശോധന നടത്തി.