play-sharp-fill
അതിര്‍ത്തിയിൽ എത്തുക അസാധ്യം; ഏത് നിമിഷവും എന്തും സംഭവിക്കാം: കീവിലെ വിദ്യാര്‍ഥികള്‍

അതിര്‍ത്തിയിൽ എത്തുക അസാധ്യം; ഏത് നിമിഷവും എന്തും സംഭവിക്കാം: കീവിലെ വിദ്യാര്‍ഥികള്‍

സ്വന്തം ലേഖിക
കീവ്: തങ്ങളെ നാട്ടിലെത്തിക്കുമെന്ന് എംബസി പറയുന്നുണ്ടെങ്കിലും ഇതുവരെ അക്കാര്യത്തിൽ വ്യക്തത നൽകിയിട്ടില്ലെന്ന് സുമി യൂണിവേഴ്സ്റ്റിയിലെ വിദ്യാര്‍ഥികള്‍.

അതിര്‍ത്തിയിലേക്ക് എത്തുക അസാധ്യമാണ്. ഹോസ്റ്റലിലും ബങ്കറിലും മാറിമാറിയാണ് താമസം. ഭക്ഷ്യവസ്തുക്കള്‍ക്ക് നിലവില്‍ ക്ഷാമമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

‘ഇന്ത്യൻ എംബസി നിർദേശിക്കുന്ന റുമാനിയ, പോളണ്ട് അതിർത്തികളിൽ എത്തണമെങ്കിൽ 20 മണിക്കൂറോളം യാത്ര ചെയ്യണം. പിന്നെയുള്ളത് റഷ്യൻ ബോർഡർ വഴിയാണ്. ഏത് മാർഗമാണെങ്കിലും ഒട്ടും സുരക്ഷിതമല്ലാത്ത യാത്രയായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭയന്നാണ് ഞങ്ങളിവിടെ കഴിയുന്നത്. ഏതുനിമിഷവും എന്തും സംഭവിക്കാമെന്ന സാഹചര്യമാണ്. 2 ദിവസത്തേക്കുള്ള ഭക്ഷണം മാത്രമേ ഇനിയുള്ളൂ. ഇവിടെനിന്നും രക്ഷപ്പെടുത്തുമെന്ന് എംബസി പറയുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ വ്യക്തതയില്ല’–വിദ്യാർഥികൾ പറയുന്നു.