കുഞ്ഞിനെ ഉറക്കിക്കിടത്തി അമ്മ പുറത്തുപോയി; എസിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം
സ്വന്തം ലേഖിക
ചെന്നൈ: ആറ് മാസമായി പ്രവര്‍ത്തിപ്പിക്കാതിരുന്ന എസിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം.
പല്ലാവരം ശങ്കര്‍ നഗറില്‍ താമസിക്കുന്ന പൂക്കച്ചവടക്കാരായ മോഹന്‍-സംഗീത ദമ്ബതിമാരുടെ ഏകമകള്‍ എം. പ്രജീതയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
ഭക്ഷണം നല്കിയ ശേഷം മൂന്ന് മണിയോടെ മകളെ കിടപ്പുമുറിയില്‍ ഉറക്കികിടത്തിയ ശേഷം സംഗീത മുറിയിലെ എ.സി.യും ഓണ്‍ ചെയ്തിരുന്നു. ഇത് ആറുമാസമായി പ്രവര്ത്തിപ്പിക്കാതിരുന്നതായിരുന്നു. കുഞ്ഞിനെ ഉറക്കിക്കിടത്തിയതിന് പിന്നാലെ വീടിന് മുന്‍വശത്ത് പൂക്കള്‍ കോര്‍ക്കുന്നത് അടക്കമുള്ള ജോലികള്‍ ചെയ്യുന്നതിനിടെയാണ് മുറിയില്‍ നിന്നും കനത്ത പുക ഉയരുന്നത് സംഗീത കാണുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടന്‍തന്നെ ഇവര്‍ ബഹളംവെച്ച് അയല്‍വാസികളെ വിവരമറിയിച്ചു. അപ്പോഴേക്കും മുറിയില്‍ തീപടര്‍ന്നിരുന്നു. പിന്നാലെ, അഗ്നിരക്ഷാസേനയെത്തി തീ അണച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. സംഭവത്തില്‍ ശങ്കര്‍ നഗര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.