മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖിക
തലശേരി : മട്ടന്നൂര്‍ മഹാദേവക്ഷേത്രത്തിലെ തിരുവാഭരണം കാണാതായെന്ന പരാതിയില്‍ പൊലിസ് ഇന്ന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.തിടമ്പ് നൃത്തത്തിന് ഉപയോഗിക്കുന്ന തിരുവാഭരണമാണ് കാണാതായത് ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം നടന്നുകൊണ്ടിരിക്കുകയാണ്.
തിങ്കളാഴ്ച രാത്രിയിലെ നൃത്തത്തിന് ഉയോഗിക്കാനായി തിരുവാഭരണം എടുക്കാന്‍ അലമാര തുറന്നപ്പോഴാണ് ആഭരണം സൂക്ഷിച്ച പെട്ടി കാണാത്തത് ശ്രദ്ധയില്‍പ്പെട്ടത്. സ്വര്‍ണവും വെള്ളിയും അടങ്ങുന്ന തിരുവാഭരണമാണ് കാണാതായതെന്ന് ക്ഷേത്രം പരിപാലന സമിതി ഭാരവാഹികള്‍ ആരോപിച്ചു.
ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കുന്നതിനുമുൻപ് ക്ഷേത്രഭരണം നിയന്ത്രിച്ച കമ്മിറ്റി തിരുവാഭരണം ക്ഷേത്രത്തില്‍ സൂക്ഷിക്കാതെ കടത്തിയെന്നാണ് ആരോപണം.. ഉത്സവത്തിലെ തിടമ്പ് നൃത്തം കഴിഞ്ഞശേഷം ഓഫീസ് ഷെല്‍ഫില്‍ സൂക്ഷിക്കുന്ന തിരുവാഭരണം അടുത്ത ഉത്സവത്തിനാണ് എടുക്കാറുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉത്സവത്തിനായി വയത്തൂര്‍ ക്ഷേത്രത്തില്‍നിന്ന് പകരം തിരുവാഭരണം എത്തിച്ചതായി ക്ഷേത്രപരിപാലന സമിതി ഭാരവാഹികള്‍ പറഞ്ഞു.ഒക്ടോബര്‍ 13 നാണ് ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത്. ക്ഷേത്രം നടത്തിപ്പില്‍ വ്യാപക ക്രമക്കേടുകളുണ്ടായിരുന്നു.
കോടതിവിധിയെ തുടര്‍ന്നാണ് ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത്. ക്ഷേത്രത്തിലെ തിരുവാഭരണം പുറത്ത് കൊണ്ടുപോയത് ക്ഷേത്ര ആചാരങ്ങളുടെ ലംഘനമാണെന്ന് ക്ഷേത്ര പരിപാലന സമിതി ഭാരവാഹികള്‍ പറഞ്ഞു.