play-sharp-fill
സ്വകാര്യ ബസ് ജീവനക്കാർ സ്കൂൾ വിദ്യാർത്ഥിക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യും വി​വേ​ച​ന​പ​ര​മാ​യും പെ​രു​മാ​റി​യാ​ൽ ലൈ​സ​ൻ​സും ബ​സി​ന്‍റെ പെർമിറ്റും റദ്ദ് ആക്കുമെന്ന്  ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്

സ്വകാര്യ ബസ് ജീവനക്കാർ സ്കൂൾ വിദ്യാർത്ഥിക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യും വി​വേ​ച​ന​പ​ര​മാ​യും പെ​രു​മാ​റി​യാ​ൽ ലൈ​സ​ൻ​സും ബ​സി​ന്‍റെ പെർമിറ്റും റദ്ദ് ആക്കുമെന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്

സ്വന്തം ലേഖിക

കൊച്ചി: സംസ്ഥാനത്ത് സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ വിദ്യാത്ഥിക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യും വി​വേ​ച​ന​പ​ര​മാ​യും പെ​രു​മാ​റി​യാ​ൽ ജീ​വ​ന​ക്കാ​രു​ടെ ലൈ​സ​ൻ​സും ബ​സി​ന്‍റെ പെ​ർ​മി​റ്റും റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വാ​യി.
ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്താ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യും ആ​വ​ശ്യ​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം റെ​നി ആ​ന്‍റ​ണി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ നി​ർ​ദ്ദേ​ശം ന​ൽ​കി.

സ്വ​കാ​ര്യ ബ​സു​ക​ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് യാ​ത്രാ സൗ​ജ​ന്യം നി​ഷേ​ധി​ക്കു​ന്ന​തും സീ​റ്റ് ഒ​ഴി​ഞ്ഞു കി​ട​ന്നാ​ലും കു​ട്ടി​ക​ളെ ഇ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തും ക​മ്മീ​ഷ​ൻ ഗൗ​ര​വ​മാ​യാ​ണ് കാ​ണു​ന്ന​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി​ദ്യാ​ർ​ത്ഥി​ക​ൾ കൈ ​കാ​ണി​ച്ചാ​ൽ നി​ർ​ത്താ​തെ പോ​കു​ന്ന​തും സീ​റ്റി​ൽ ഇ​രു​ന്നു​ള്ള യാ​ത്ര നി​ഷേ​ധി​ക്കു​ന്ന​തും കു​ട്ടി​ക​ളോ​ടു​ള്ള ക​ടു​ത്ത വി​വേ​ച​ന​വും കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ദേ​ശീ​യ​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ അ​വ​കാ​ശ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​ണെ​ന്ന് വി​ല​യി​രു​ത്തി​യ ക​മ്മീ​ഷ​ൻ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളു​ണ്ടാ​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റോ​ട് നി​ർ​ദ്ദേ​ശി​ച്ചു.

കു​ട്ടി​ക​ൾ​ക്ക് സ്‌​കൂ​ളി​ലെ​ത്താ​നു​ള്ള ബ​സ്, സ്റ്റോ​പ്പി​ൽ നി​ർ​ത്താ​തെ പോ​കു​ന്നു. ബ​സി​ൽ ക​യ​റി​യാ​ൽ ബ​സ് ജീ​വ​ന​ക്കാ​ർ കു​ട്ടി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്നു. കു​ട്ടി​ക​ൾ​ക്ക് പ​രീ​ക്ഷ​ക​ൾ​ക്ക് സ​മ​യ​ത്തി​ന് എ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല തു​ട​ങ്ങി​യ പ​രാ​തി​ക​ളു​ന്ന​യി​ച്ച് ഇ​ടു​ക്കി​യി​ലെ റ്റോം ​ജോ​സ​ഫ് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് ഉ​ത്ത​ര​വ്.