video
play-sharp-fill

കേരളം കണ്ട മികച്ച മുഖ്യമന്ത്രിയാണ് പിണറായി: പ്രശംസിച്ച് ടിക്കാറാം മീണ

കേരളം കണ്ട മികച്ച മുഖ്യമന്ത്രിയാണ് പിണറായി: പ്രശംസിച്ച് ടിക്കാറാം മീണ

Spread the love

സ്വന്തം ലേഖിക
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് അഡിഷനല്‍ ചീഫ് സെക്രട്ടറിയും മുഖ്യതിരഞ്ഞെടുപ്പ് ഒാഫിസറുമായിരുന്ന ടിക്കാറാം മീണ. ഭരണകാര്യങ്ങളില്‍ ഉദ്യോഗസ്ഥരെ വിശ്വസിക്കുകയും സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്ന ശൈലിയാണ് പിണറായി പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും നിരാശ ഉണ്ടാക്കിയ മുഖ്യമന്ത്രി എ.കെ.ആന്‍റണിയാണെന്നും മീണ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഇപ്പോൾ കായിക യുവജനക്ഷേമ സെക്രട്ടറിയുമായ എം.ശിവശങ്കർ മികച്ച ഉദ്യോഗസ്ഥനാണ്. അദ്ദേഹം നേരിടുന്ന സാഹചര്യം നിര്‍ഭാഗ്യകരമാണെന്നും മീണ പറഞ്ഞു.