നവവധു കിടപ്പു മുറിയിലെ ജനല്‍ കമ്പിയിൽ തൂങ്ങിമരിച്ച നിലയില്‍ ; പത്തൊൻപത് കാരിയായ യുവതിയെ കഴിഞ്ഞ ദിവസം ഭർതൃഗൃഹത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

Spread the love


സ്വന്തം ലേഖിക

കണ്ണൂർ :പേരാവൂരില്‍ രണ്ടു മാസംമുന്‍പ് വിവാഹിതയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂര്‍ ചിറക്കാടി സ്വദേശി രാജീവന്‍- വിജിത ദമ്പതികളുടെ മകള്‍ സയനോരയെയാണ് (19) കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

video
play-sharp-fill

കഴിഞ്ഞ ദിവസം ഭര്‍ത്താവ് സുധീഷിന്റെ വീടായ വേമ്പാടിത്തട്ടിലെ വീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്‌ച്ച രാത്രി പത്തുമണയോടെയാണ് സംഭവം. രണ്ടുമാസംമുന്‍പാണ് ഇവരുടെ വിവാഹം നടന്നത്.ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ മാലൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group