video
play-sharp-fill

മദ്യപിക്കാന്‍ പണമില്ല ;അമ്മൂമ്മയെ കഴുത്തുഞെരിച്ചു  കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന ചെറുമകൻ പോലീസ് പിടിയിൽ

മദ്യപിക്കാന്‍ പണമില്ല ;അമ്മൂമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന ചെറുമകൻ പോലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖിക

ചേര്‍പ്പ് :മദ്യപിക്കാന്‍ പണത്തിനായി അമ്മൂമ്മയെ കൊന്നയാളെ തൃശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോംഗ്രേയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കടലാശ്ശേരി ഊമന്‍പിള്ളി പരേതനായ വേലായുധന്റെ ഭാര്യ കൗസല്യയുടെ (78) ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിലാണ് ചെറുമകന്‍ ഗോകുലിനെ (32 ) അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയാണ് കൗസല്യയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്. ഹൃദയാഘാതമാകാമെന്ന് കരുതിയെങ്കിലും കൈയിലെ വളയും കഴുത്തിലെ മാലയും കാണാത്തത് സംശയത്തിനിടയാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചശേഷം ബന്ധുക്കളടക്കമുള്ളവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഞായറാഴ്ച ഗോകുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൃത്യം തെളിഞ്ഞത്.

ചേര്‍പ്പിലുള്ള ധനകാര്യ സ്ഥാപനത്തില്‍ പ്രതി പണയം വച്ച വള പൊലീസ് കസ്റ്റഡിയിലെടുത്തു. പണയം വച്ച്‌ ലഭിച്ച 25,000 രൂപയില്‍ മൂവായിരം രൂപയ്ക്ക് കൂട്ടുകാരുമൊത്ത് മദ്യപിച്ചു. പിന്നീട് മരണാനന്തര ചടങ്ങുകളില്‍ സജീവമായി പങ്കെടുത്തു. അതിനിടയിലും പലവട്ടം മദ്യപിച്ചു. മക്കള്‍ സ്വന്തമായി വീടുവച്ചു താമസം മാറിയതോടെ ഒറ്റയ്ക്കായിരുന്നു കൗസല്യയുടെ താമസം.

തൊട്ടടുത്ത് താമസിക്കുന്ന മൂത്തമകന്റെ മകനാണ് ഗോകുല്‍. പ്രണയവിവാഹം ചെയ്ത ഗോകുലുമായി പിരിഞ്ഞ് ഭാര്യയും രണ്ടു കുട്ടികളും ഭാര്യാവീട്ടിലാണ് താമസം. കൂട്ടുകൂടി മദ്യപിക്കുന്ന ശീലമുള്ളയാളാണ് ഗോകുല്‍. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണ് ഗോകുല്‍ തന്റെ പദ്ധതിക്കായെത്തിയത്. എന്നാല്‍, വഴിയിലെ ആളുകളുടെ സാന്നിദ്ധ്യം തടസമായി.

പിന്നീട് രണ്ടരയോടെ വീണ്ടുമെത്തിയാണ് കൃത്യം നടത്തിയത്. പണയം വയ്ക്കാനായി വള ചോദിച്ചെങ്കിലും കള്ളുകുടിക്കാനല്ലേ എന്നു ചോദിച്ച്‌ കൗസല്യ എതിര്‍ത്തു. ഇതോടെ പിറകില്‍ നിന്ന് പിടിച്ച്‌ നിലത്തുകിടത്തി ദേഹത്ത് കയറി ഇരുന്നു മൂക്കും വായയും പൊത്തിപ്പിടിച്ചു, തലയിണ എടുത്ത് മുഖത്തമര്‍ത്തി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. മാല മുക്കുപണ്ടമായതിനാല്‍ പണയംവയ്ക്കാനായില്ല.