video
play-sharp-fill

കൊണ്ടോട്ടിയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം; ഹോട്ടല്‍ ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും ഇറങ്ങി ഓടിയതിനാല്‍ അപകടം ഒഴിവായി

കൊണ്ടോട്ടിയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം; ഹോട്ടല്‍ ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും ഇറങ്ങി ഓടിയതിനാല്‍ അപകടം ഒഴിവായി

Spread the love

സ്വന്തം ലേഖകൻ
കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ ബഹുനില കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു.

തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് കൊണ്ടോട്ടി ബൈപ്പാസിന് സമീപമുളള ബഹുനില കെട്ടിടത്തിന് തീ പിടിച്ചു. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായത്. ഹോട്ടൽ കത്തി നശിച്ചു.

ഹോട്ടലിന്റെ അടുക്കള ഭാഗത്താണ് തീപര്‍ന്നത്. ഗ്യാസ് സിലിണ്ടറുകള്‍ക്കും എണ്ണ ടിന്നുകള്‍ക്കും തീപ്പിടിച്ചതോടെ ബഹുനില കെട്ടിടം മുഴുവന്‍ തീ വിഴുങ്ങിയ അവസ്ഥയിലായി. ഹോട്ടല്‍ ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും ഇറങ്ങി ഓടിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറത്ത് നിന്ന് അഗ്നി ശമന സേനയാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. മീഞ്ചന്തയില്‍ നിന്നും മഞ്ചേരിയില്‍ നിന്നും അഗ്‌നരി രക്ഷാ യൂണിറ്റുകളും സ്ഥലത്തെത്തി.

എന്നാല്‍ തീ നിയന്ത്രണ വിധേയമാകാതിരുന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള അഗ്നിശമന യന്ത്രവും രക്ഷാപ്രവര്‍ത്തനത്തിന് എത്തി. ഈ യന്ത്രം എത്തിയതോടെയാണ് തീ നിയന്ത്രണ വിധേയമാകാന്‍ സാധിച്ചത്.

ഹോട്ടല്‍ കെട്ടിടത്തോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എച്ച്‌ ഡി എഫ് സി ബാങ്കിലേക്ക് തീ പടരാതിരുന്നതും ആശ്വാസമായി. എട്ട് യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയത്.

വെള്ളം തീര്‍ന്നതോടെ ടാങ്കര്‍ ലോറിയിലും വെള്ളം എത്തിച്ചു. ഒന്നര മണിക്കൂര്‍ നേരത്തെ കഠിന പ്രയത്നത്തിനൊടുവിലാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമായത്. നാശനഷ്ടത്തിന്റെ കണക്ക് വ്യക്തമായിട്ടില്ലെന്ന് ഹോട്ടലുടമ പറഞ്ഞു.