play-sharp-fill
യുക്രൈനിൽ കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരുന്നതിനായി മുഖ്യമന്ത്രി നേരിട്ട് ഇടപെടൽ നടത്തുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി; പന്ത്രണ്ട്  മലയാളികൾ ഇന്ന് ചെന്നൈ വഴി കേരളത്തിലെത്തും

യുക്രൈനിൽ കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരുന്നതിനായി മുഖ്യമന്ത്രി നേരിട്ട് ഇടപെടൽ നടത്തുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി; പന്ത്രണ്ട് മലയാളികൾ ഇന്ന് ചെന്നൈ വഴി കേരളത്തിലെത്തും

സ്വന്തം ലേഖിക

തിരുവനന്തപുരം :യുക്രൈനിൽ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കുന്നതിനായി മുഖ്യമന്ത്രി നേരിട്ട് ഇടപെടൽ നടത്തുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി.12 മലയാളികൾ ഇന്ന് ചെന്നൈ വഴി വരും. നയതന്ത്ര വിദഗ്ധൻ വേണു രാജാമണിയുടെ ഇടപെടൽ വലുതാണ്. വിദ്യാർത്ഥികൾ ഉൾപ്പടെ മുഴുവൻ മലയാളികളെയും എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ശിവൻകുട്ടി പറഞ്ഞു.


വിമാനത്താവളത്തിലെ ഒരുക്കങ്ങൾ പൂർത്തിയായി. ക്രമീകരണങ്ങൾ ജില്ലാ കളക്ടർമാർക്ക് നൽകിയതായും ശിവൻകുട്ടി അറിയിച്ചു. യുക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥി സ്വാതി രാജിന്റെ വീട് മന്ത്രി സന്ദർശിച്ചതിന് പിന്നാലെയാണ് പ്രതികരണം.കൂടാതെ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം തുടരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓപറേഷൻ ​ഗം​ഗ എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാ​ഗമായി ഇന്ന് ബുക്കാറസ്റ്റിലേക്ക് രണ്ട് വിമാനങ്ങൾ കൂടി അയയ്ക്കും. കേന്ദ്ര മന്ത്രി ഡോ.എസ്.ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്. ഓപറേഷൻ ​ഗം​ഗയുടെ ഭാ​ഗമായി നേരത്തെ രണ്ട് വിമാനങ്ങൾ ഇന്ത്യക്കാരേയും കൊണ്ട് ദില്ലിയിലെത്തിയിരുന്നു.