വോട്ടിങ് യന്ത്രങ്ങൾക്കു പകരം ബാലറ്റ് പേപ്പർ; ഹർജി സുപ്രീംകോടതി തള്ളി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് വോട്ടിങ് യന്ത്രങ്ങൾക്കു പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളിക്കളഞ്ഞു . ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ‘ന്യായ് ഭൂമി’ എന്ന സന്നദ്ധ സംഘടനയുടെ ഹർജി തള്ളിയത്.

വോട്ടിങ് യന്ത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും സുതാര്യമായ തിരഞ്ഞെടുപ്പു നടക്കാൻ അവ ഉപയോഗിക്കാൻ അനുവദിക്കരുതെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ‘എല്ലാ സംവിധാനങ്ങളും ഉപകരണങ്ങളും മികച്ച രീതിയിലും അല്ലാതെയും ഉപയോഗിക്കാൻ കഴിയും. സംശയങ്ങൾ എല്ലായിടത്തുമുണ്ടാകും’ – ഹർജി തള്ളി കോടതി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group