play-sharp-fill
ഹൈക്കോടതി ജഡ്ജിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സി.ഐയുടെ പരാതി ചീഫ് ജസ്റ്റീസിന്

ഹൈക്കോടതി ജഡ്ജിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സി.ഐയുടെ പരാതി ചീഫ് ജസ്റ്റീസിന്

സ്വന്തം ലേഖകൻ

കൊച്ചി: ബന്ധുവിനെതിരായ കേസ് പിൻവലിക്കാത്തതിന് കേരള ഹൈക്കോടതി ജഡ്ജിയായ പി.ഡി രാജൻ ചേമ്പറിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി എന്നാരോപിച്ച് മാവേലിക്കര സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീകുമാറാണ് രംഗത്തെത്തിയത്. പരാതി കിട്ടിയതായി ഹൈക്കോടതി രജിസ്ട്രാറും സ്ഥിരീകരിച്ചു. സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ചീഫ് ജസ്റ്റീസുമാർക്കാണ് സി.ഐ. പി. ശ്രീകുമാറിന്റെ പരാതി നൽകിയത്. മാവേലിക്കര ജില്ലാ ആശുപ്രതിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതിന് കഴിഞ്ഞ വർഷം ജൂലൈയിൽ ഒരു കേസെടുത്തു. ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകനായ സുമൻ ചക്രവർത്തി വിളിച്ചു. കേസ് രേഖകളുമായി ജസ്റ്റീസ് പിഡി രാജന്റെ ചേമ്പറിൽ നേരിട്ട് എത്തണമെന്നായിരുന്നു നിർദേശം. ഇതനുസരിച്ച്‌ സുമൻ ചക്രവർത്തിക്കൊപ്പം ഹൈക്കോടതിയിലെ ജഡ്ജിയുടെ ചേമ്പറിൽ നേരിട്ട് ഹാജരായി. തുടർന്ന് തന്റെ ബന്ധുവായ ഭവിത് കുമാറിനെ പ്രതിചേർത്തത് എന്തിനെന്ന് ചോദിച്ച് ജഡ്ജി തന്നോട് ആക്രോശിച്ചുവെന്നും പരാതിയിൽ പറയുന്നു. ജോലിയിൽ നിന്ന് പുറത്താക്കിക്കുമെന്ന് ഭീഷണിപ്പെടുത്തി.