കുമാരനല്ലൂർ തൃക്കാർത്തിക നാളെ

Spread the love

സ്വന്തം ലേഖകൻ

കുമാരനല്ലൂർ: കുമാരനല്ലൂർ തൃക്കാർത്തിക നാളെ. നാളെ പുലർച്ചെ മൂന്നിനാണു പ്രസിദ്ധമായ തൃക്കാർത്തിക ദർശനം. തൃക്കാർത്തിക ദർശനത്തിനുള്ള ഒരുക്കങ്ങളെല്ലാം ക്ഷേത്രത്തിൽ പൂർത്തിയായി. പുലർച്ചെ മൂന്നു മുതൽ ആറു വരെയും ആറാട്ടു കടവിലേക്ക് എഴുന്നള്ളിച്ചശേഷം 6.45 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയുമാണു തൃക്കാർത്തിക ദർശനത്തിനുള്ള സൗകര്യം.

തൃക്കാർത്തിക ദർശനത്തിനായി നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നായി ഭക്തർ ഇന്നു രാത്രി മുതൽ ക്ഷേത്രത്തിലെത്തും. ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ദർശനം ഏറെ പുണ്യമായാണു വിശ്വാസികൾ കരുതുന്നത്. രാവിലെ 6. 30നു ആറാട്ടു കടവിലേക്ക് എഴുന്നള്ളിപ്പും 8.30നു തിരിച്ചെഴുന്നള്ളിപ്പും നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് അഞ്ചിനു തൃക്കാർത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ് നടപ്പന്തലിൽ നടക്കും. രാത്രി 11.3നാണു പള്ളിവേട്ട എഴുന്നളളിപ്പ്. എട്ടാം ഉത്സവ ദിനമായ ഇന്ന് ഊട്ടുപുരയിൽ തൃക്കാർത്തിക മഹാ പ്രസാദമൂട്ടിനുള്ള കറിക്കരിയൽ ചടങ്ങ് നടക്കും. വനംവകുപ്പ് ചീഫ് കൺസർവേറ്റർ ദീപക് മിശ്ര ഭദ്രദീപം തെളിയിക്കും. ഉച്ചകഴിഞ്ഞു നടക്കുന്ന ഉത്സവ ബലി ദർശനം, രാത്രി പത്തിനു നടക്കുന്ന ഭരണി വിളക്ക് എന്നിവയ്ക്കായി ഭക്തജനങ്ങൾ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തും.