play-sharp-fill
ഇനി പ്ലാസ്റ്റിക് പേനകളില്ല, പേപ്പർ നിർമ്മിത പേനകളുമായി മണ്ണുത്തിയിലെ കുട്ടികൾ

ഇനി പ്ലാസ്റ്റിക് പേനകളില്ല, പേപ്പർ നിർമ്മിത പേനകളുമായി മണ്ണുത്തിയിലെ കുട്ടികൾ

സ്വന്തം ലേഖകൻ

മണ്ണുത്തി: മണ്ണുത്തി ഡോൺ ബോസ്‌കോ ഹയർസെക്കൻഡറി സ്‌കൂളിലെ ആയിരത്തോളം വരുന്ന വിദ്യാർഥികൾ പേപ്പർ പേനകൾകൊണ്ട് എഴുതാൻ പോകുന്നു. സ്‌കൂളിലെ വി.കെ.സി.നന്മ ക്ലബ്ബിലെ അംഗങ്ങൾ പേപ്പർ പേനകൾ തയ്യാറാക്കി വിതരണം ചെയ്തു. പഴയ പ്ലാസ്റ്റിക്കുപേനകൾ മുഴുവൻ വിദ്യാർഥികളിൽനിന്നു ശേഖരിക്കുകയും ചെയ്തു. ഹരിതവിദ്യാലയമാക്കുന്നതിന്റെ ഭാഗമായാണ് പേപ്പർ പേനകൾ ഉപയോഗിക്കുന്നതിന് ആരംഭം കുറിച്ചിരിക്കുന്നത്.

പേപ്പർ പേനകൾ ഉപയോഗിച്ചശേഷം മണ്ണിലിട്ടാൽ അതിനുള്ളിലെ ചെടികളുടെ വിത്തുകൾ മുളച്ചുയരുമെന്നതാണ് മറ്റൊരു സവിശേഷത. നന്മയിലെ പത്തുവിദ്യാർഥികളുടെ ഒരുമാസത്തെ പ്രയത്‌നംകൊണ്ടാണ് പേനകൾ തയ്യാറാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിതരണോദ്ഘാടനം ഡോൺ ബോസ്‌കോ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജിയോ കല്ലടന്തിയിൽ നിർവഹിച്ചു. നന്മ കോ-ഓർഡിനേറ്റർമാരായ ജോജിമോൾ ഷാജു, ഫെമിൻ, വിദ്യാർഥികളായ അഘൻഷാ, അൽവീന, ദേവിക, ഫെബീന, അന്ന, നിഖിൽ എന്നിവർ നേതൃത്വം നൽകി.