ജമ്മു കാശ്മീർ സർക്കാരിനെ പിരിച്ചുവിട്ട ഗവർണറുടെ നടപടിക്കെതിരെ വിശാലസഖ്യം കോടതിയിലേയ്ക്ക്
സ്വന്തം ലേഖകൻ
ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭ ഗവർണർ പിരിച്ചുവിട്ടു. ബദ്ധശത്രുക്കളായ പിഡിപിയും നാഷ്ണൽ കോൺഫറൻസും ചേർന്ന് കോൺഗ്രസ് പിന്തുണയോടെ സർക്കാരുണ്ടാക്കാൻ തീരുമാനിച്ച് മണിക്കൂറുകൾക്കുള്ളിലാണ് നാടകീയമായ നടപടി. ഗവർണറുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മൂന്നു പാർട്ടികളും. സ്ഥിതി നിരീക്ഷിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
പിഡിപിയും കോൺഗ്രസും നാഷനൽ കോൺഫറൻസും ചേർന്ന് സർക്കാരുണ്ടാക്കുമെന്ന ബിജെപിയെ ഞെട്ടിക്കുന്ന തീരുമാനം ഉച്ചയോടെയാണ് പുറത്തുവന്നത്. പിൻവാതിൽ ചർച്ചകൾ ഏറെ നാളായി നടന്നു വരികയായിരുന്നു. പിഡിപിയുടെ മുതിർന്ന നേതാവും സംസ്ഥാനത്തെ മുൻ ധനമന്ത്രിയുമായ അൽത്താഫ് ബുഖാരിയെയാണ് സമവായത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിശ്ചയിച്ചത്. സർക്കാരുണ്ടാക്കാൻ അവകാശമുന്നയിച്ച് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി ഗവർണർക്ക് കത്തുനൽകാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷമായ വഴിത്തിരിവ്. ഗവർണർ സത്യപാൽ മലിക് നിയമസഭ പിരിച്ചുവിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിഡിപി സർക്കാരിനുള്ള പിന്തുണ ജൂണിൽ ബിജെപി പിൻവലിച്ചതോടെ ജമ്മു കശ്മീരിൽ ഗവർണർ ഭരണമാണ്. 80 അംഗ ജമ്മു കശ്മീർ നിയമസഭയിൽ പി.ഡി.പിക്ക് 28ഉം നാഷണൽ കോൺഫറൻസിന് 15 ഉം കോൺഗ്രസിനു 12 ഉം എം.എൽ.എമാരാണ് ഉണ്ടായിരുന്നത്.