
സ്വന്തം ലേഖകൻ
കുമരകം: കോട്ടയം കുമരകത്ത് നിയന്ത്രണംവിട്ട കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കുമരകം സൗത്ത് ചെങ്ങളം കോയിച്ചേരിക്കളം കെകെ തമ്പി(64)യാണ് മരിച്ചത്.
ബുധനാഴ്ച രാത്രി എട്ടു മണിയോടെ കുമരകം കണ്ണാടിച്ചാലിലായിരുന്നു സംഭവം. കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് റോഡിലൂടെ നടന്നുപോകുകയായിരുന്ന തമ്പിയെ ഇടിച്ചിടുകയായിരുന്നു . ഉടൻ തന്നെ നാട്ടുകാർ ഇയാളെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവസ്ഥലത്തവെച്ച് ഇയാളെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ആശുപത്രിയിലെത്തിയ ബന്ധുക്കളാണ് ഇയാളെ തിരിച്ചറിഞ്ഞത്.
ഭാര്യ – അനു, മക്കൾ – ധനൂഷ, നീതു, നിമിഷ, മരുമക്കൾ – ജിജുമോൻ, അജി
അപകടത്തിൽപ്പെട്ട കാർ കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കുമരകം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദേശത്തെ സിസിടിവി ക്യാമറകൾ അടക്കം പരിശോധിക്കുന്നുണ്ട്.



