കൊച്ചി മെട്രോയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ;പാളത്തിലെ അലൈൻമെന്റ് തകരാർ മൂലമാണ് നിയന്ത്രണമെന്ന് കെഎംആർഎൽ അറിയിച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: പാളത്തിലെ അലൈൻമെന്റ് തകരാർ മൂലം കൊച്ചി മെട്രോയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി തകരാർ കണ്ടെത്തിയ പത്തടിപ്പാലത്തെ തൂൺ ബലപ്പെടുത്തുന്നതിൻറെ ഭാഗമായാണ് നിയന്ത്രണം.

തകരാർ കണ്ടെത്തിയ പത്തടിപ്പാലത്ത് കൂടിയുള്ള മെട്രോ സ‍ർവീസുകൾ കുറച്ചു. ആലുവയിൽ നിന്ന് പേട്ടയിലേക്കും തിരിച്ചും നേരിട്ടുള്ള ട്രെയിൻ സർവീസ് ഇനി 20 മിനിറ്റ് ഇടവേളയിൽ മാത്രമാകും നടത്തുക. നേരത്തെ ഏഴ് മിനിറ്റ് ഇടവേളയിലായിരുന്നു സർവീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തടിപ്പാലത്ത് നിന്ന് പേട്ട, ആലുവ എന്നിവിടങ്ങളിലേക്കും തിരിച്ചും ഏഴ് മിനിറ്റ് ഇടവിട്ട് സർവീസ് നടത്തുമെന്നും കെഎംആർഎൽ അറിയിച്ചു.