ഈ കൊച്ചു കർഷകൻ മിടുക്കനാണ്;പഠനവും കൃഷിയും ഒന്നിച്ച് കൊണ്ടുപോകുന്ന ഒരു കൊച്ചു മിടുക്കാനായി ജിഫിൻ

Spread the love

സ്വന്തം ലേഖിക
കൊല്ലം: പഠനവും കൃഷിയും ഒന്നിച്ച് കൊണ്ടുപോകുന്ന ഒരു കൊച്ചു മിടുക്കാനാണ് ജിഫിൻ. കൊല്ലം ജില്ലയിലെ പത്തനാപുരം പഴഞ്ഞിക്കടവ് സ്വദേശിയാണ് ജിഫിൻ.

video
play-sharp-fill

പിതാവും കർഷകനുമായ സി എം രാജീവിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കർ കൃഷി ഭൂമിയിലാണ് ഈ എട്ടാം ക്ലാസുകാരൻ കൊച്ചുമിടുക്കന്റെ കൃഷി.

വയലിലെ കൃഷിയിൽ വെള്ളം നനയ്ക്കുകയും പരിപാലിക്കുകയുമാണ് ആദ്യത്തെ പണി. പയറും പാവലും ചീരയും വെള്ളരിയും ചുരയ്ക്കയും തുടങ്ങി എല്ലാം നിറഞ്ഞു നിൽക്കുന്ന അതിസുന്ദരമായ വയൽ. ഈ എട്ടാം ക്ളാസുകാരനൊപ്പം വയലിൽ അച്ഛനും അമ്മയും ഒപ്പമുണ്ടാകും. കൂടാതെ ഒമ്പത് ക്ളാസുകാരിയായ സഹോദരിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാവരും ചേർന്ന് പാകമെത്തിയ പച്ചക്കറികൾ നിറച്ച് കുട്ടയിലാക്കി നൂറു മീറ്റർ അപ്പുറമുള്ള കൊട്ടാരക്കര പത്തനാപുരം മിനി ഹൈവേയിൽ എത്തിച്ച് ആളുകൾക്ക് എത്തിക്കും.

ജിഫിൻ എത്തുന്നതും കാത്ത് നിരവധി ആളുകൾ അവിടെ നിൽക്കുന്നുണ്ടാകും. കൊണ്ടുവരുന്ന പച്ചക്കറികൾ ഞൊടിയിടയിലാണ് വിറ്റുതീരുന്നത്.