കേരള ഹൈക്കോടതി ജുഡീഷ്യൽ രജിസ്ട്രാർ തൂങ്ങിമരിച്ച നിലയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: കേരള ഹൈക്കോടതി ജുഡീഷ്യൽ രജിസ്ട്രാർ തൂങ്ങിമരിച്ച നിലയിൽ. ഹൈക്കോടതി ജുഡീഷ്യൽ രജിസ്ട്രാർ ജയശ്രീ വൈഭവ് ജയപ്രകാശിനെയാണ് എളമക്കരയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയില്ലെന്നും ചില കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നേരത്തെ മകനുമായി ജയശ്രീയ്ക്ക് ചില പ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീസ് പറയുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഇന്ന് രാവിലെ ഭർത്താവാണ് ജയശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.