റഷ്യ യുക്രൈന്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ എപ്പോള്‍ വേണമെങ്കിലും യുക്രൈനെതിരായി റഷ്യയുടെ ആക്രമണം ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് ലോകം ;യുദ്ധമാണ് പുടിൻ ന്‍ കൈക്കൊള്ളുന്ന അന്തിമ തീരുമാനമെങ്കിൽ ലോകരാഷ്ട്രങ്ങളേയും മനുഷ്യജീവിതത്തേയും ബാധിക്കുന്ന വലിയ പ്രതിസന്ധിക്കാകും ഇത് വഴിവയ്ക്കുക

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

റഷ്യ :റഷ്യ- യുക്രൈന്‍ പ്രതിസന്ധി തുടരുകയാണ്. എപ്പോള്‍ വേണമെങ്കിലും യുക്രൈനെതിരായി റഷ്യയുടെ ആക്രമണം ഉണ്ടായേക്കാമെന്നാണ് ലോകം ആശങ്കപ്പെടുന്നത്. യുദ്ധമാണ് പുട്ടിന്‍ കൈക്കൊള്ളുന്ന അന്തിമ തീരുമാനമെങ്കില്‍ അത് ലോകരാഷ്ട്രങ്ങളേയും മനുഷ്യജീവിതത്തേയും ബാധിക്കുന്ന വലിയ പ്രതിസന്ധിക്കാകും വഴിവയ്ക്കുക. സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കുന്നതായിരിക്കും അത്.

ക്രൂഡ് ഓയില്‍ നിര്‍മാണത്തിലെ ഭീമനാണ് റഷ്യ. അതുകൊണ്ടുതന്നെ യുക്രൈനിലെ പ്രതിസന്ധി അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ത്തും. 2014 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഇപ്പോള്‍ വില എത്തിക്കഴിഞ്ഞു. നിലവില്‍ 96.7 ഡോളറാണ് ഒരു ബാരലിന്റെ വില. ഇത് നൂറ് ഡോളര്‍ കവിയുമെന്നും ഒരുപക്ഷേ 150 ഡോളര്‍ വരെയെത്തിയേക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് ആഗോള ജിഡിപി വളര്‍ച്ച 0.9 ശതമാനമായി ചുരുക്കും.പെട്രോളിന്റേയും ഡീസലിന്റേയും വില കൂടുമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. നവംബറില്‍ രാജ്യത്ത് ഇന്ധന വില പത്ത് രൂപയോളം കുറച്ചിരുന്നു. എന്നാല്‍ യുക്രൈന്‍ സാഹചര്യം പെട്രോള്‍ വില ഇന്ത്യയില്‍ ലിറ്ററിന് ഏഴ് രൂപ വരെ കൂടുന്ന സ്ഥിതിയിലേക്ക് എത്തിച്ചേക്കാമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അസംസ്‌കൃത എണ്ണയ്ക്ക് ചൊവ്വാഴ്ച മാത്രം നാലു ശതമാനത്തിനടുത്ത് വില ഉയര്‍ന്നു.

ആവശ്യത്തിന്റെ 85 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് വിലവര്‍ധന വലിയ വെല്ലുവിളിയാണ്. കോവിഡിനു ശേഷമുള്ള സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനെ ഇതു ബാധിച്ചേക്കാം. പണപ്പെരുപ്പം ഉയരുമെന്നതാണ് മറ്റൊരു ഭീഷണി.യുദ്ധവും ഗോതമ്പും തമ്മില്‍ എന്തുബന്ധം എന്ന് ആലോചിക്കേണ്ട. ഗോതമ്പ് ഉത്പാദനത്തില്‍ മുന്‍പന്തിയിലുള്ള രാജ്യമാണ് റഷ്യ. പട്ടികയില്‍ നാലാം സ്ഥാനത്താണ് യുക്രൈന്‍. ഈ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധമുണ്ടായാല്‍ അത് ഗോതമ്പിന്റെ വില വര്‍ധിക്കുന്നതിന് കാരണമാകും. ലോകത്തിന്റെ മൊത്തം ഗോതമ്പ് കയറ്റുമതിയില്‍ നാലിലൊന്നാണ് റഷ്യയും യുക്രൈനും ചേര്‍ന്നുള്ള സംഭാവന.