
സ്വന്തം ലേഖകൻ
മണർകാട്: കോട്ടയം മണർകാട് നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി. കാറിൽ കുടുങ്ങിയ യാത്രക്കാരനെ മീറ്ററുകളോളം വലിച്ചിഴച്ച് മുന്നോട്ട് ഓടിയ കാർ മറ്റൊരു കാറിൽ ഇടിച്ചുനിന്നു.
വാഴൂർ സ്വദേശി ചെങ്കിലാപ്പള്ളി ബിജുവിനെയാണ് കാർ ഇടിച്ചു വീഴ്ത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ മണർകാട് വൺവേ ബൈപ്പാസ് റോഡിലായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്ന ബിജുവിനെ നിയന്ത്രണം നഷ്ടപ്പെട്ടെത്തിയ കാഞ്ഞിരപ്പള്ളിയുടെ സ്വദേശിയുടെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
കാറിന്റെ ബോണറ്റിൽ കുടുങ്ങിയ ബിജുവിനെയും കൊണ്ട് കാർ മീറ്ററുകളോളം മുന്നോട്ട് പോകുകയും, മറ്റൊരു കാറിൽ ഇടിച്ച് നില്‍ക്കുകയുമായിരുന്നു.
മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ബിജുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.
കാറിനുള്ളിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശികളായ വയോധിക ദമ്പതിമാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



