പ്രേക്ഷകര്‍ക്ക് അറിയാത്ത ഒരു വലിയ പിണക്കത്തിന്റെ കഥ; ഭർത്താവിനെ കുറിച്ചുള്ള തിലകന്റെ ആ ആരോപണം ലളിതയ‌്ക്ക് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല, കേട്ടപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു;പിണക്കം മാറ്റിയത് ശ്രീവിദ്യ

Spread the love

സ്വന്തം ലേഖിക
മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേത്രിയും അഭിനേതാവുമാണ് ലളിതയും തിലകനും പിണങ്ങി ഇരുന്നത് വർഷങ്ങളോളമാണ്. മറ്റാര്‍ക്കും പകര്‍ന്നാടാന്‍ കഴിയാത്ത തരത്തില്‍ കിട്ടിയ വേഷങ്ങളെല്ലാം ഗംഭീരമാക്കിയാണ് അവര്‍ രണ്ടും യാത്രയായത്.

video
play-sharp-fill

നിരവധി സിനിമകളില്‍ കെപിഎസി ലളിത തിലകനൊപ്പം ഒന്നിച്ച്‌ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍, ഇരുവര്‍ക്കുമിടയില്‍ പ്രേക്ഷകര്‍ക്ക് അറിയാത്ത ഒരു വലിയ പിണക്കത്തിന്റെ കഥയുണ്ടായിരുന്നു.

‘എന്റെ പിറകേ നടന്ന് വഴക്കുണ്ടാക്കുന്നത് തിലകന്‍ ചേട്ടന് രസമായിരുന്നു. ഒരിക്കല്‍ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭര്‍ത്താവിനെ കുറിച്ച്‌ മോശം പറഞ്ഞു. ഭരതേട്ടന്‍ ജാതി കളിക്കുന്ന ആളെന്നായിരുന്നു തിലകന്‍ ചേട്ടന്റെ ആരോപണം. അന്ന് എനിക്കും നിയന്ത്രണം വിട്ടു. ഞാനും എന്തൊക്കെയോ പറഞ്ഞു. ഒടുവില്‍ ഉണ്ണിക്കൃഷ്‌ണന്‍ ചേട്ടന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അടിയില്‍ കലാശിക്കുമായിരുന്നു- കെപിഎസി ലളിത

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു തീപ്പെട്ടി കൊള്ളി രണ്ടായി ഒടിച്ചിട്ട് തിലകന്‍ ചേട്ടന്‍ പറഞ്ഞു ഇതു രണ്ടും ഒന്നിക്കുന്ന കാലത്തേ നിന്നോട് ഇനി മിണ്ടൂവെന്ന്. നിങ്ങളെ കുഴിയില്‍ കൊണ്ടുവച്ചാല്‍ പോലും മിണ്ടാന്‍ വരത്തില്ലെന്ന് ഞാനും പറഞ്ഞു. സ്ഫടികത്തില്‍ അഭിനയിക്കുമ്ബോഴും ഞങ്ങള്‍ മിണ്ടില്ലായിരുന്നു.

കോമ്ബിനേഷന്‍ സീനില്‍ അഭിനയിക്കുമ്ബോള്‍ എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ അത് സംവിധായകന്‍ ഭദ്രനോട് പറയുമായിരുന്നു. അനിയത്തിപ്രാവിന്റെ സമയത്ത് ശ്രീവിദ്യയാണ് ഞങ്ങളുടെ പിണക്കം മാറ്റിയത്.”