‘കാപ്പിത്തോട്ടത്തിലെ ജൈവവൈവിധ്യം: ഉറുമ്ബുകളിലൂടെ’; അംഗീകാര നിറവില്‍ ആദിത്യയും വിഷ്ണുപ്രിയയും
സ്വന്തം ലേഖിക
കല്പറ്റ: ഉറുമ്ബുകള്ക്കു പിന്നാലെയുള്ള അന്വേഷണം നയിച്ചപ്പോള്‍ ദേശീയ ബാലശാസ്ത്രകോണ്‍ഗ്രസില്‍ അംഗീകാരം നേടി ആദിത്യ ബിജുവും പി.എസ്.വിഷ്ണു പ്രിയയും.
ഫെബ്രുവരി 15,16,17,18 തീയതികളിലായി നടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ കേരളത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രോജക്ടുകളില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കികള്‍.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട മികച്ച 20 പ്രോജക്ടുകളിലും ഇവര്‍ ഇടം നേടി. ‘കാപ്പിത്തോട്ടത്തിലെ ജൈവവൈവിധ്യം: ഉറുമ്ബുകളിലൂടെ’ എന്ന വ്യത്യസ്തവും കൗതുകകരവുമായ വിഷയത്തിലുള്ള പ്രോജക്ട് അവതരണമാണ് ആദിത്യയെയും വിഷ്ണുപ്രിയയെയും സമ്മാനാര്‍ഹരാക്കിയത്.വിവിധതരം ഉറുമ്ബുകള്‍ ആവാസവ്യവസ്ഥയുടെ സന്തുലനത്തില്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച അന്വേഷണങ്ങളാണ് പഠനത്തിനാധാരം.
അതിരാറ്റ്കുന്നിലെ കാപ്പിത്തോട്ടങ്ങളിലെയും റബര്ത്തോട്ടങ്ങളിലെയും ഉറുമ്ബുകളുടെയും മറ്റ് അനുബന്ധ ജൈവവൈവിധ്യത്തെയും കുറിച്ചുള്ള താരതമ്യ പഠനമാണ് ഇവര്‍ നടത്തിയത്. കാര്‍ഷിക ആവാസ വ്യവസ്ഥ എന്ന നിലയില്‍ കാപ്പിത്തോട്ടം ജൈവവൈവിധ്യം നിലനിര്‍ത്തുന്നതില്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള വിവരശേഖരണമായിരുന്നു പഠനത്തിന്റെ പ്രധാനലക്ഷ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാപ്പി, റബര്‍ തോട്ടങ്ങളില്‍ തുടര്‍ച്ചയായ ആറു ദിവസങ്ങളിലായാണ് പഠനം നടത്തിയത്. റബര്‍ തോട്ടത്തെ അപേക്ഷിച്ച് കാപ്പി തോട്ടത്തിലെ ജന്തു വൈവിധ്യം വളരെ കൂടുതലാണ് എന്നാണ് പഠനത്തില്‍ തെളിഞ്ഞത്. റബറിലെ പാലിന്റെ സാന്നിധ്യം ചെറുകീടങ്ങളുടെയും പ്രാണികളുടെയും നിലനില്പിനെ ദോഷകരമായി ബാധിക്കുന്നതാണ് ഇതിനു കാരണമെന്നും കണ്ടെത്തി.
കാര്‍ഷികമേഖലയുടെ നിലനില്പിനായി പരിസ്ഥിതിയിലെ ജൈവവൈവിധ്യം നിലനിര്‍ത്തുന്നതില്‍ ഉറുമ്ബുകള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ആവാസവ്യവസ്ഥയില്‍ വിള്ളലുകള്‍ ഉണ്ടാകാതെ സ്വാഭാവിക സസ്യജന്തു ആവാസ വ്യവസ്ഥയെ നിലനിര്‍ത്താന്‍ യത്നിക്കണമെന്ന സന്ദേശമാണ് പഠനത്തിനൊടുവില്‍ ആദിത്യക്കും വിഷ്ണുപ്രിയക്കും പങ്കുവെക്കാനുള്ളത്.
കല്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജിയിലെ അധ്യാപകരായ ദിവ്യ മനോജും ആതിര സിനോജുമാണ് ദേശീയ ബാലശാസ്ത്രകോണ്ഗ്രസിലേക്കുള്ള യാത്രയില്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശവും പരിശീലനവും നല്‍കിയത്.