ജനപ്രിയതാരം കാര്‍ണിവല്ലില്‍ മുറി ബുക്ക് ചെയ്തത് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക്; കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ഉറപ്പാക്കാനുള്ള മാനസികാവസ്ഥ മുതലെടുത്ത് കെണിയൊരുക്കി; പൊലീസിൻ്റെ ചോദ്യങ്ങളോട് ദിലീപ് പതറിയത് അറസ്റ്റിലേക്കെത്തിച്ചു; ഇപ്പോഴത്തെ കേസില്‍ കാര്‍ണിവല്‍ ഉടമയില്‍ നിന്ന് ക്രൈംബ്രാഞ്ച് ആഗ്രഹിക്കുന്നത് നടനെ കുടുക്കാനുള്ള മൊഴി; ദിലീപിനെ കുടുക്കാന്‍ ദേ പുട്ട് പാര്‍ട്ണറെ ചോദ്യം ചെയ്യുമ്പോള്‍
സ്വന്തം ലേഖിക
കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലാനായി ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്മാന് ശ്രീകാന്ത് ഭാസിയെ ചോദ്യം ചെയ്തു.
ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം ശ്രീകാന്ത് ഭാസിക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. ദേ പുട്ട് എന്ന സ്ഥാപനത്തില്‍ ദിലീപിന്റെ പാര്‍ട്ണറാണ് ശ്രീകാന്ത് ഭാസി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദിലീപിന്റെ കേസുമായി ബന്ധപ്പെട്ട് നേരത്തേയും കാര്‍ണിവല്‍ ഗ്രൂപ്പ് ചര്‍ച്ചകളില്‍ എത്തിയിരുന്നു. ദീപിനെ ആദ്യം പൊലീസ് അറസ്റ്റ് ചെയ്തത് കാര്‍ണിവല്‍ ഗ്രൂപ്പിന്റെ ഗസ്റ്റ് ഹൗസിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടിയെ ആക്രമിക്കപ്പെട്ട ഗൂഡോലചനക്കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത് സിനിമയിലെ ക്ലൈമാക്സുകളേയും വെല്ലുന്ന തിരക്കഥയിലായിരുന്നു.
അന്ന് 83 ദിവസമാണ് ദിലീപ് അകത്തു കിടന്നത്. ഒരുപക്ഷേ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കില്‍ ആ നീക്കവും പൊളിയുമായിരുന്നു. ആരും തന്നെ അറസ്റ്റ് ചെയ്യില്ലെന്ന അഹന്തയാണ് അന്ന് ദിലീപിനെ അകത്താക്കിയത്. ആ തെറ്റില്‍ നിന്ന് പിന്നീട് ദിലീപ് പാഠം പഠിച്ചു.
പുതിയ കേസില്‍ ദിലീപ് കൃത്യമായി തന്നെ നീങ്ങി. അഡ്വ രാമന്‍പിള്ളയുടെ വാക്കുകള്‍ മുഖവിലയ്ക്കെടുത്തു. ഇതോടെ രണ്ടാമതൊരു അറസ്റ്റില്‍ നിന്നാണ് ദിലീപ് രക്ഷപ്പെട്ടു. അപ്പോഴും കാര്‍ണിവല്‍ ഗ്രൂപ്പ് ഈ കേസിലും ചര്‍ച്ചയാവുകയാണ്.
സാമ്പത്തിക ഇടപാടുകള്‍ തിരിച്ചറിഞ്ഞാണ് ശ്രീകാന്ത് ഭാസിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. 2017ലായിരുന്നു ദിലീപിന്റെ നടിയെ ആക്രമിച്ച കേസിലെ അറസ്റ്റ്. തൃശൂരിലെ അത്താണിയിലുള്ള മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അന്വേഷണ സംഘം കുടുക്കിയത്.
ഒരിക്കലും അറസ്റ്റോ ചോദ്യം ചെയ്യലോ ഒന്നും ദിലീപ് സ്വപ്നത്തില്‍ പോലും കരുതിയില്ല. ആലുവയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ആശയ വിനിമയത്തിനായാണ് ദിലീപ് ഇവിടെ എത്തിയത് എന്നാണ് സൂചനകള്‍ പുറത്തു വന്നത്. കേസില്‍ താന്‍ കുടുങ്ങില്ലെന്ന് ഉറപ്പിച്ചായിരുന്നു വരവ്.
എന്നാല്‍ സംഭവിച്ചത് മറ്റൊന്നും.
കാര്‍ണിവല്‍ ഗ്രൂപ്പിന്റേതായിരുന്നു ഈ ഗസ്റ്റ് ഹൗസ് എന്നാണ് അന്ന് ചര്‍ച്ചയായത്.
വിതരണക്കാരുടെ സംഘടനയുടെ തലപ്പത്തേക്ക് ദിലീപിനെ എത്തിക്കുന്നതില്‍ കാര്ണ്ണിവര് ഗ്രൂപ്പും നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. ചാലക്കുടിയിലെ ദിലീപിന്റെ ഡി സിനാമാസിന്റെ തൊട്ടടുത്ത മേഖലയിലാണ് ഈ ഗസ്റ്റ് ഹൗസ്.
നടിയെ ആക്രമിച്ച കേസില്‍ സംശയം എല്ലാം തന്നില്‍ നിന്ന് മാറുന്നുവെന്ന് ദിലീപ് കരുതിയ സാഹചര്യത്തിലായിരുന്നു പൊലീസ് തന്ത്രപരമായ നീക്കങ്ങള്‍ നടത്തിയത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അങ്ങനെ അകത്തായി.
കേസിലെ ഒത്തു തീര്‍പ്പ് ചര്‍ച്ചയ്ക്ക് ചില പൊലീസുകാര്‍ ദിലീപിനെ സമീപിക്കുകയായിരുന്നു എന്നാണ് സൂചന. ഇത് സത്യസന്ധമായ ഇടപെടലാണെന്ന് ജനപ്രിയ നായകന് കരുതി. ഇതിന് പൊലീസ് ഉദ്യോഗസ്ഥന് നിര്‍ദ്ദേശിച്ചത് ദിലീപിന്റെ കൂടി സൗകര്യമുള്ള ഗ്രൂപ്പിന്റെ ഗസ്റ്റ് ഹൗസായിരുന്നു. ആരുടേയും കണ്ണില്‍പ്പെടാതെയുള്ള ചര്‍ച്ചയായിരുന്നു ലക്ഷ്യമിട്ടത്. കാവ്യാ മാധവന്റെ ചോദ്യം ചെയ്യല്‍ ഒഴിവാക്കിക്കുകയായിരുന്നു ലക്ഷ്യം.
പൊലീസ് ഉദ്യോഗസ്ഥനെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്ത് ഈ ഗസ്റ്റ് ഹൗസില്‍ മുറി ബുക്ക് ചെയ്തതും ദിലീപായിരുന്നു. കൃത്യസമയത്ത് ദിലീപ് എത്തുകയും കൂടിക്കാഴ്ച തുടങ്ങുകയും ചെയ്തു. അപ്പോഴാണ് ചതിക്കപ്പെട്ട കാര്യം ദിലീപ് പറഞ്ഞത്. അതുകൊണ്ട് തന്നെ ഡിജിപി ഓഫീസിലിരുന്നുള്ള ലോക്നാഥ് ബെഹ്റയുടെ ചോദ്യങ്ങളോട് ദിലീപ് പതറുകയും ചെയ്തു. ഇത് അറസ്റ്റിലേക്കും കാര്യങ്ങളെത്തിച്ചു. പിന്നീട് ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബില്‍ കൊണ്ടു വന്നു. ഇതിന് ശേഷമാണ് അറസ്റ്റ് വിവരം പുറംലോകം പോലും അറിഞ്ഞത്.
അന്ന് ദിലീപിനൊപ്പം സൂര്യ ഹോട്ടല്‍ ഉടമയായ ശരത്തും ഉണ്ടായിരുന്നു. ശരത്തിനേയും അന്ന് ദിലീപിനൊപ്പം ആലുവ ഗസ്റ്റ് ഹൗസിലെത്തിച്ചു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വരും വഴി ദിലീപിനെ പൊക്കിയെന്നാണ് പൊലീസ് അന്ന് ഔദ്യോഗികമായി പുറത്തു പറഞ്ഞിരുന്നത്.ഗസ്റ്റ് ഹൗസില്‍ നിന്ന് ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് മാറ്റി. അവിടെ നിന്ന് മജിസ്ട്രേട്ടിന്റെ വീട്ടിലേക്കും. പിന്നെ ആലുവ സബ് ജയിലിലേക്കും. പിന്നെ 83 ദിവസം ജയിലിൽ.