
സ്വന്തം ലേഖിക
വള്ളിക്കുന്ന്: വള്ളിക്കുന്ന് സഹകരണ ബാങ്കിന്റെ ആനങ്ങാടി ശാഖയില്‍നിന്ന് മുക്കുപണ്ടം പണയം വെച്ച് 24 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
വള്ളിക്കുന്ന് ആനങ്ങാടി സ്വദേശിനിയാണ് പണം തട്ടിയെടുത്തത്. ബാങ്ക് അധികൃതര്‍ പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്കി.
ആഭരണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2021 നവംബര്‍ മുതല്‍ വിവിധ സമയങ്ങളിലായി 90ഓളം പവന് സ്വര്‍ണം പണയം വെച്ചാണ് ഇവര്‍ 24 ലക്ഷം രൂപ സ്വര്‍ണ വായ്പ എടുത്തത്.
ബാങ്കില്‍ വായ്പക്ക് വരുമ്ബോള്‍ അവര്‍ കൊണ്ടുവരുന്ന സ്വര്‍ണം പരിശോധിക്കാന്‍ അപ്രൈസര്‍ നിലവില്‍ ഇല്ല.വായ്പ വെച്ച സ്വര്‍ണം പിന്നീട് ബാങ്ക് അധികൃതര്‍ പരിശോധിക്കുകയാണ് പതിവ്.
ഇത്തരത്തില്‍ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടം ആണെന്ന് മനസ്സിലായത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.



