
സ്വന്തം ലേഖിക
ചോറ്റാനിക്കര: ബാങ്ക് ജീവനക്കാരനെ നഗ്‌നനാക്കി ഫോട്ടോയെടുത്തു ഭീഷണിപ്പെടുത്തി പണം തട്ടിയ അഞ്ചംഗ സംഘത്തെ പിടികൂടി.
ആമ്പല്ലൂര്‍ പെരുമ്പിള്ളി മാടപ്പിള്ളില്‍ വീട്ടില്‍ ആദര്‍ശ് ചന്ദ്രശേഖരന്‍ (25), ഇയാളുടെ ഭാര്യ കാശ്മീര (22), മുളന്തുരുത്തി പെരുമ്പിള്ളി സ്ഥാനാര്‍ഥിമുക്ക് പടിഞ്ഞാറുഭാഗത്ത് ആശ്രമം റോഡില്‍ മങ്ങാട്ടുപറമ്പില്‍ വീട്ടില്‍ ലെബീബ് (22), മുരിയമംഗലം വലിയപറമ്പില്‍ വീട്ടില്‍ ഫ്രെഡിന്‍ (26), കണയന്നൂര്‍ കടുംഗമംഗലം അമ്പാടിമല വടക്കേമലയില്‍ വീട്ടില്‍ വിശ്വാസ് (42) എന്നിവരാണ് അറസ്റ്റിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികളെ ചോറ്റാനിക്കര പോലീസാണ് അറസ്റ്റ് ചെയ്‌തത്. തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതികള്‍ വീട്ടില്‍ അതിക്രമിച്ചു കയറുകയും, തുടര്‍ന്ന് വാതില്‍ ഉള്ളില്‍ നിന്നു പൂട്ടിയ ശേഷം കഴുത്തില്‍ കത്തിവെച്ചു കൊണ്ട് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പിന്നാലെ കൈവശമുണ്ടായിരുന്ന 5500 രൂപയും രണ്ടുലക്ഷം രൂപയുടെ ചെക്കും എഴുതി വാങ്ങുകയായിരുന്നു. അതേസമയം ഇവര്‍,പിറ്റേന്ന് ബാങ്കിലെത്തി തുക പിന്‍വലിച്ചു. മൊബൈല്‍ ഫോണും ഇവര്‍ തട്ടിയെടുത്തു കൊണ്ടു പോയിരുന്നു.
ഈ സംഘം വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. രണ്ടുലക്ഷം രൂപയും ഒരു പവന്റെ സ്വര്‍ണമോതിരവും മൊബൈല്‍ഫോണും കവര്‍ച്ച ചെയ്തു കൊണ്ടു പോകുകയായിരുന്നുവെന്നാണ് കേസ്.



