എംഎല്‍എ കെടി ജലീല്‍ കൂടിക്കാഴ്ച നടത്തി; രാഷ്ട്രീയ നിലപാടുകള്‍ വേറെ, സൗഹൃദം വേറെ, പൊതു രംഗത്തുള്ളവര്‍ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാസ്വാഭാവികമായി ഒന്നുമില്ല; പി കെ കുഞ്ഞാലിക്കുട്ടിയുമായുള്ള കൂടിക്കാഴ്ചയുടെ വിശദീകരണവുമായി കെ ടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ്
സ്വന്തം ലേഖിക
മലപ്പുറം: മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായി കല്ല്യാണ വീട്ടില്‍ എംഎല്‍എ കെടി ജലീല്‍ കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയുടെ വിശദീകരണവുമായി ഇടത് എംഎല്‍എ കെടി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.
രാഷ്ട്രീയ നിലപാടുകള്‍ വേറെ, സൗഹൃദം വേറെ എന്ന് തുടങ്ങുന്ന ഫേസ്‌ബുക്ക് പോസ്റ്റിലാണ് കെടി ജലീല്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. പൊതു രംഗത്തുള്ളവര്‍ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാസ്വാഭാവികമായി ഒന്നുമില്ല. എന്നാല്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകരലാണ് സമകാലിക സാഹചര്യത്തില്‍ ചിന്തിക്കുന്നവരുടെ ധര്‍മ്മം എന്നും കെ ടി ജലീല്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു
മതേതരവാദികള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷമാണ്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി ഒറ്റക്കും കൂട്ടായും ശരിയായ ദിശയിലേക്ക് വരുന്നുണ്ട്. ഭാവിയില്‍ അത് ശക്തിപ്പെടുകയും പൂര്‍ണ്ണത പ്രാപിക്കും. അങ്ങിനെ കേരളം ഇന്ത്യക്ക് വഴികാട്ടും കെടി ജലീല്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെടി ജലീലുമായി മുസ്ലിം ലീഗ് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരു കല്യാണ വീട്ടില്‍ വച്ചാണ് പികെ കുഞ്ഞാലിക്കുട്ടിയും, കെടി ജലീലും കണ്ടത്. കല്ല്യാണ വീട്ടില്‍ എന്ത് രഹസ്യ ചര്‍ച്ചയാണ് നടക്കുക.
കുഞ്ഞാലിക്കുട്ടിയും കെടി ജലീലും കല്യാണ വീട്ടില്‍ നിന്ന് ഒരുമിച്ച് ഫോട്ടോയെടുത്തു. ബിരിയാണി കഴിച്ച് പിരിഞ്ഞുവെന്നും സലാം പറഞ്ഞു. ഒരു മാസം മുൻപ് നടന്ന ഈ സംഭവം ഇപ്പോള്‍ വര്‍ത്തയാക്കുന്നത് ഗൂഢാലോചനയാണെന്നുമായിരുന്നു പിഎംഎ സലാമിന്റെ നിലപാട്.