തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പിടി തോമസിന്റെ ഭാര്യ ഉമാ തോമസ് മത്സരിച്ചാല്‍ കാര്യങ്ങള്‍ മാറിമറിയും; സ്വരാജിനെ മത്സരിപ്പിച്ച് ബലിയാടാക്കില്ല, പകരം സ്വതന്ത്രനെ മത്സരിപ്പിക്കും ; കോൺഗ്രസിന്റെ കോട്ട തകർക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞ് സിപിഎം; അടിതെറ്റാതിരിക്കാൻ കോൺഗ്രസും
സ്വന്തം ലേഖകൻ
കൊച്ചി : തിരഞ്ഞെടുപ്പ് ചൂടിലേക്ക് പതിയെ കടക്കുകയാണ് തൃക്കാക്കര മണ്ഡലം. കേരളത്തിന്റെ (kerala) രാഷ്ട്രീയ നോട്ടം ഇപ്പോള്‍ തൃക്കാക്കരയിലേക്കാണ്. പി .ടി തോമസിന്റെ ദേഹവിയോഗത്തോടെ ഉപതിരഞ്ഞെടുപ്പിലേക്ക് ചുവട് വയ്ക്കുകയാണ് തൃക്കാക്കര മണ്ഡലം. മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പിടി തോമസിന്റെ ഭാര്യ ഉമാ തോമസ് മത്സരിച്ചാല്‍ കാര്യങ്ങള്‍ മാറിമറിയും. സ്വരാജിനെ മത്സരിപ്പിച്ച് ബലിയാടാക്കില്ല, പകരം സ്വതന്ത്രനെ മത്സരിപ്പിക്കും. കോൺഗ്രസിന്റെ കോട്ട തകർക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞ് സിപിഎം. പിടി തോമസ് വികാരം ആളിക്കത്തിയാല്‍ തൃക്കാക്കരയില്‍ ജയസാധ്യത കുറയുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഎം സംസ്ഥാന സമ്മേളനം കഴിഞ്ഞാല്‍ തൃക്കാക്കരയില്‍ സിപിഎം നിറയും. സംസ്ഥാന സമ്മേളനം കഴിഞ്ഞാലുടനെ എറണാകുളം ജില്ലയില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഉപതെരഞ്ഞെടുപ്പില്‍ ബൂത്തുതലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടി നിരീക്ഷിച്ചശേഷമായിരിക്കും തുടര്‍നടപടികള്‍. തൃക്കാക്കരയില്‍ സി.കെ. മണിശങ്കര്‍, കെ.ഡി.വിന്‍സെന്റ് എന്നി നേതാക്കള്‍ക്കെതിരെ തോല്‍വിയുടെ പേരില്‍ നടപടിയുണ്ടായ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചേ മതിയാകൂവെന്നതാണ് സിപിഎം നിലപാട്.
തൃക്കാക്കര കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയാണ്. ഉമാ തോമസ് മത്സരിക്കണമെന്ന പൊതു വികാരം കോണ്‍ഗ്രസുകാരിലുണ്ട്. എന്നാല്‍ ചില നേതാക്കള്‍ ഇതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത്തരക്കാര്‍ക്ക് സീറ്റ് കോണ്‍ഗ്രസ് നല്‍കിയാല്‍ ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി സാധ്യത സിപിഎം കാണുന്നു. പാലായില്‍ കെ എം മാണിയുടെ മരണ ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചത് ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പനാണ്. ഇതിന് സമാനമായി നല്ലൊരു സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ച് തൃക്കാക്കരയില്‍ ജയിക്കാമെന്നാണ് സിപിഎം വിലയിരുത്തല്‍.
തൃക്കാക്കരയില്‍ അടിതെറ്റിയാല്‍ അത് കോണ്‍ഗ്രസിലെ പുതു നേതൃത്വത്തിന്റെ വീഴ്ചയായും വിലയിരുത്തും. ഈ സാഹചര്യത്തില്‍ മികച്ച സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. പിടിയുടെ കോണ്‍ഗ്രസിലെ പിന്‍ഗാമി ആരെന്നതില്‍ അനിശ്ചിത്വം ഏറെയാണ്. വിടി ബലാറാമിനേയും ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനേയും പരിഗണിക്കണമെന്നു പോലും ചര്‍ച്ചയുണ്ട്. എന്നാല്‍ ഇവര്‍ മത്സരിക്കില്ലെന്ന് ഉറപ്പാണ്.
മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തറിനേയും പരിഗണിക്കും. ദീപ്തി മേരി വര്‍ഗ്ഗീസും ചര്‍ച്ചകളില്‍ സജീവമാകും. എന്നാല്‍ പിടി തോമസിന് അനുകൂലമായുണ്ടായ തരംഗം മുതലെടുക്കാന്‍ അരുവിക്കര മോഡലും കോണ്‍ഗ്രസ് പരിഗണിച്ചേക്കും. പിടി തോമസിന്റെ ഭാര്യ ഉമയെ സ്ഥാനാര്‍ത്ഥിയാക്കുന്നതും ചര്‍ച്ചയാകും. ഉമ സമ്മതിച്ചാല്‍ അവര്‍ക്ക് തന്നെയാകും മുന്‍തൂക്കം. ഉമയാണ് ശരിയായ സ്ഥാനാര്‍ത്ഥിയെന്ന വികാരം കോണ്‍ഗ്രസ് അണികളില്‍ സജീവമാണ്. അവര്‍ മത്സരിക്കാന്‍ സന്നദ്ധമാകുമോ എന്നതാണ് നിര്‍ണ്ണായകം.
എം സ്വരാജാണ് സിപിഎം പരിഗണനാ പട്ടികിയെലെ പ്രധാനി. കഴിഞ്ഞ തവണ പിടി തോമസിനോട് മത്സരിച്ച് തോറ്റ ഡോ ജേക്കബിനേയും പരിഗണിച്ചേക്കും. പിടി തോമസിന്റെ തൃക്കാക്കരയിലെ ആദ്യ ജയം സെബാസ്റ്റ്യന്‍ പോളിനെതിരെയായിരുന്നു. അതുകൊണ്ട് സെബാസ്റ്റ്യന്‍ പോളിനേയും വീണ്ടും സിപിഎം പരിഗണിക്കും.