play-sharp-fill
കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ അന്തേവാസിയെ കണ്ടെത്തി; ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് കുതിരവട്ടത്തു നിന്ന് അന്തേവാസി ചാടിപ്പോകുന്നത്; സുരക്ഷാവീഴ്ച  ആവർത്തിച്ച് അധികൃതർ

കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ അന്തേവാസിയെ കണ്ടെത്തി; ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് കുതിരവട്ടത്തു നിന്ന് അന്തേവാസി ചാടിപ്പോകുന്നത്; സുരക്ഷാവീഴ്ച ആവർത്തിച്ച് അധികൃതർ

സ്വന്തം ലേഖകൻ

കോഴിക്കോട്: കുതിരവട്ടത്ത് നിന്ന് ഇന്നലെ ചാടിപ്പോയ ഇരുപത്തിയൊന്നുകാരനെ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ടെത്തി.

മലപ്പുറം വണ്ടൂർ സ്വദേശിയെയാണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് യുവാവ് ചാടിപ്പോയത് ഇന്നലെയാണ്. ഏഴാം വാർഡിൽ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിയായ ഇരുപത്തിയൊന്നുകാരനാണ് ചാടിപ്പോയത്.

ശുചിമുറിയുടെ ജനൽ മാറ്റിയാണ് പുറത്ത് കടന്നത്. ഈ സമയം രോഗിയുടെ മാതാവും മുറിയിലുണ്ടായിരുന്നു. സമയം ഏറെ കഴിഞ്ഞിട്ടും ശുചി മുറിയിൽനിന്ന് മകൻ പുറത്ത് വരാതായതോടെ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പുറത്തേക്ക് കടന്നുകളഞ്ഞതായി കണ്ടെത്തിയത്.

ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് കുതിരവട്ടത്തു നിന്ന് അന്തേവാസി ചാടിപ്പോകുന്നത്. മാനസികാരോഗ്യ കേന്ദ്രത്തിന്റെ സുരക്ഷ ഉൾപ്പടെയുള്ള കാര്യങ്ങളിൽ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തുന്നതിനിടയിലാണ് സുരക്ഷാവീഴ്ച ആവർത്തിച്ചത്.