ഐ ഒ സിയ്ക്ക് പകരം സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കും; ഡീസല്‍ വിലവര്‍ദ്ധനയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ കെഎസ്ആര്‍ടിസി
സ്വന്തം ലേഖിക
തിരുവനന്തപുരം: ബള്‍ക്ക് പര്‍ച്ചേസായി വാങ്ങുന്ന ഇന്ധനത്തിന് വില വര്‍ദ്ധന ഏര്‍പ്പെടുത്തിയ കേന്ദ്ര തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.
കേന്ദ്ര തീരുമാനം കെഎസ്ആര്‍ടിസിക്ക് വലിയ തിരിച്ചടിയാണ്. കെഎസ്ആര്‍ടിസി ഉയര്‍ന്ന അളവില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ നിന്നും പര്‍ച്ചേസ് നടത്തില്ല. സ്വകാര്യ പമ്പുകളില്‍ നിന്നും ഡീസല്‍ വാങ്ങാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്ര നിര്‍ദ്ദേശപ്രകാരം ലിറ്ററിന് 6.73 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. പുതിയ വിലയനുസരിച്ച് കെഎസ്ആര്‍ടിസി 98.15 രൂപ ഒരു ലിറ്റര്‍ ഡീസലിന് നല്‍കണം.
സ്വകാര്യ പമ്പില്‍ 91.42 രൂപയാണ്. ‘കെഎസ്ആര്‍ടിസിയെ സംബന്ധിച്ച് വിലവര്‍ദ്ധന വലിയ ഭാരമാണ്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പൊതുമേഖല കടന്നുപോകുന്നത്.
സ്വകാര്യ പമ്പുകളിലെതിനെക്കാള് വിലകുറച്ചാണ് ബള്‍ക്ക് പര്‍ച്ചേസ് വഴി കെഎസ്ആര്‍ടിസി ഡീസല്‍ വാങ്ങിയിരുന്നത്.’ ആന്റണി രാജു പറഞ്ഞു.
വിലവര്‍ദ്ധന വന്നതിലൂടെ ഒരു ദിവസം 37 ലക്ഷം രൂപയുടെ അധികബാദ്ധ്യതയാണ് കെഎസ്ആര്‍ടിസിയ്ക്ക് ഉണ്ടാകുന്നതെന്നാണ് മാനേജ്മെന്റ് വ്യക്തമാക്കുന്നത്. ഇതോടെയാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്.
അതേസമയം സ്കൂള്‍ തുറക്കുമ്പോള്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.