ഭാര്യവീട്ടില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഭാര്യവീട്ടിൽ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

ശനിയാഴ്ച രാവിലെയാണ് ചെങ്കല്‍ചൂള സ്വദേശിയായ രാജേഷി(44)നെ തൃക്കണ്ണാപുരം ശാരദാനിവാസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ നേമം പോലീസിന്റെ നേതൃത്വത്തില്‍ വിരലടയാളവിദഗ്ദ്ധരും പോലീസ് നായയും പരിശോധന നടത്തി.

പരിശോധനയ്ക്കായി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

ഭാര്യ വീണയുമായി കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതിനാല്‍ തൃക്കണ്ണാപുരത്തെ വീട്ടില്‍ കഴിഞ്ഞ കുറച്ചുനാളായി രാജേഷ് വരാറില്ലായിരുന്നു.

വീണയുടെ രണ്ടാമത്തെ ഭര്‍ത്താവാണ് രാജേഷ്. ഇവര്‍ തമ്മില്‍ വഴക്കിടല്‍ പതിവാണെന്നും നേമം ഇന്‍സ്പെക്ടര്‍ രഗീഷ് കുമാര്‍ പറഞ്ഞു.

രാജേഷ് വെള്ളിയാഴ്ച രാത്രിയില്‍ വീണ്ടും എത്തിയതാകാമെന്നാണ് നിഗമനം. വീട്ടിലില്ലായിരുന്ന വീണയും മക്കളായ രുദ്രനും വൈഗയും ശനിയാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടതെന്നു പറയുന്നു. വീണതന്നെയാണ് പോലീസിനെ വിവരമറിയിച്ചത്.