കെഎസ്‌ആർടിസിയിലെ ഡീസല്‍ വില വര്‍ധനവിനെതിരെ സുപ്രീം കോടതിയെ സമീപിക്കും; ഐഒസിയില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ ഇന്ധനം വാങ്ങില്ലെന്നും സ്വകാര്യ പമ്പുകളിൽ നിന്ന് ഡീസൽ വാങ്ങാനാണ് തീരുമാനമെന്നും ഗതാഗതമന്ത്രി ആന്റണി രാജു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെഎസ്‌ആർടിസിയിലെ ഡീസല്‍ വില വര്‍ധനവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.
ഐഒസിയില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ ഇന്ധനം വാങ്ങില്ലെന്നും സ്വകാര്യ പമ്പുകളിൽ നിന്ന് ഡീസൽ വാങ്ങാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പൊതുമേഖല കടന്നുപോകുന്നത്. കെഎസ്‌ആർര്‍ടിസിയെ സംബന്ധിച്ച് വലിയ ഭാരമാണ് ഡീസല്‍ വില വര്‍ധനവിലൂടെ അടിച്ചേല്‍പ്പിക്കാനാണ് ശ്രമം.
ഇന്ധനത്തിന്റെ ബള്‍ക്ക് പര്‍ച്ചേസിന് ഭീമമായ തുക രാജ്യത്താകെ ഈടാക്കാനാണ് കേന്ദ്രതീരുമാനം. സംസ്‌ഥാനത്തെ പരിമിത സൗകര്യങ്ങള്‍ ഉപയോഗിച്ച് സ്വകാര്യ പമ്പുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. സ്വകാര്യ പമ്പുകൾ കൊടുക്കുന്നതിനേക്കാള്‍ വില കുറച്ചാണ് കെഎസ്‌ആര്‍ടിസി ബള്‍ക് പര്‍ച്ചേഴ്‌സിന് നല്‍കി കൊണ്ടിരുന്നതെന്നും ഗതാഗതമന്ത്രി വ്യക്‌തമാക്കി.
കഴിഞ്ഞ ദിവസമാണ് കെഎസ്‌ആർര്‍ടിസിക്കുള്ള ഡീസല്‍ വില ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കുത്തനെ കൂട്ടിയത്. കെഎസ്‌ആര്‍ടിസിയെ ബള്‍ക്ക് പര്‍ച്ചെയ്‌സര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ആയിരുന്നു നടപടി. ലിറ്ററിന് 98 രൂപ 15 പൈസയാക്കിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വില നിശ്‌ചയിച്ചത്.
പുതിയ നിരക്ക് പ്രകാരം 6.73 രൂപയുടെ വര്‍ധനയാണ് നിലവില്‍ വന്നത്. ഇതുമൂലം ഒരു ദിവസം 37 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് കെഎസ്‌ആര്‍ടിസിക്ക് ഉണ്ടായതെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് വില വര്‍ധനവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ കെഎസ്‌ആര്‍ടിസി തീരുമാനിച്ചത്.