play-sharp-fill
യാ​ത്ര​ക്കാ​ര്‍​ കയറാത്ത​ ​ബ​സ് ​ കാ​ത്തി​രി​പ്പ്​ ​കേ​ന്ദ്രം; പാലക്കാട് ജില്ലാ സിവില്‍ സ്റ്റേഷന് മുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനാണ് ഈ ശോചനീയാവസ്ഥ

യാ​ത്ര​ക്കാ​ര്‍​ കയറാത്ത​ ​ബ​സ് ​ കാ​ത്തി​രി​പ്പ്​ ​കേ​ന്ദ്രം; പാലക്കാട് ജില്ലാ സിവില്‍ സ്റ്റേഷന് മുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനാണ് ഈ ശോചനീയാവസ്ഥ

സ്വന്തം ലേഖിക
പാലക്കാട്: ജില്ലാ സിവില്‍ സ്റ്റേഷന് മുന്നില്‍ ബസ് കാത്തിരിപ്പു കേന്ദ്രം ഉണ്ടെങ്കിലും ജനങ്ങള്‍ക്ക് ഉപകാരമില്ലാത്ത അവസ്ഥയാണ്.

ദിനംപ്രതി നിരവധിപേരാണ് സിവില്‍ സ്റ്റേഷനില്‍ വന്നുപോകുന്നത്. ഇവരെല്ലാം സിവില്‍ സ്റ്റേഷന്റെ കവാടത്തിനു മുന്നില്‍ നിന്നാണ് ബസ് കയറുന്നതും ഇറങ്ങുന്നതും. കവാടത്തിന്റെ സമീപത്തു നിന്ന് അല്പം മാറിയാണ് ബസ് കാത്തിരിപ്പു കേന്ദ്രമെങ്കിലും യാത്രക്കാരെല്ലാം കവാടത്തിനു മുന്നില്‍ തന്നെയാണ് നില്‍ക്കാറുള്ളത്.


ബസുകള്‍ കാത്തിരിപ്പു കേന്ദ്രത്തിനു മുന്നില്‍ നിര്‍ത്താത്തതാണ് ഇതിനു കാരണമെന്നാണ് യാത്രക്കാര്‍ പറയുന്നത്. രാവിലെ ഒമ്ബതു മുതല്‍ 11വരെയും വൈകീട്ട് നാലു മുതല്‍ ആറുവരെയും വലിയ തിരക്കാണ് സിവില്‍ സ്റ്റേഷനു മുന്നില്‍ അനുഭവപ്പെടുന്നത്. ഈ സമയങ്ങളില്‍ കവാടത്തിനു മുന്നില്‍ യാത്രക്കാര്‍ നില്‍ക്കുന്നത് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി വാഹനങ്ങളില്‍ സിവില്‍ സ്റ്റേഷനകത്തേക്കു പോകുന്നവര്‍ക്ക് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ ബസ് കാത്തിരിപ്പു കേന്ദ്രം നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നവര്‍ക്കുള്ള വിശ്രമകേന്ദ്രമാണ്. മദ്യപിച്ചും മറ്റും പലരും കാത്തിരിപ്പു കേന്ദ്രത്തില്‍ ഉറങ്ങുന്നതിനാല്‍ സ്ത്രീകളാരും ഇവിടെ കയറിനില്‍ക്കാറില്ല. ഇനി ആരും കാത്തിരിപ്പു കേന്ദ്രത്തില്‍ ഇല്ലെങ്കില്‍ കയറി നിന്നാലോ, ബസ് വന്നാല്‍ നിര്‍ത്തിയിടത്തേക്ക് ഓടേണ്ട അവസ്ഥയാണ്. പ്രായമായവരെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്.

കവാടത്തിന് മുന്നില്‍ പൊലീസ് നില്‍ക്കുന്ന സമയങ്ങളില്‍ മാത്രമേ ബസുകള്‍ കാത്തിരിപ്പു കേന്ദ്രത്തിന് മുന്നില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യാറുള്ളത്. ഇത്തരത്തില്‍ യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് കുറച്ചുദിവസം പൊലീസ് ഉണ്ടാകുമെങ്കിലും വീണ്ടും പഴയപടി തന്നെയാകും.

ബസുകള്‍ തോന്നിയ പോലെ നിര്‍ത്തുന്നത് അപകടഭീഷണിയാണ് സൃഷ്ടിക്കുന്നത്. കാത്തിരിപ്പു കേന്ദ്രത്തിന് മുന്നില്‍ തന്നെ ബസുകള്‍ നിര്‍ത്തണമെങ്കില്‍ പൊലീസിന്റെ സാന്നിധ്യം ഇവിടെ സ്ഥിരമായി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.